യത്തീംഖാനയുടെ മറവില്‍ കുട്ടിക്കടത്ത് നടന്നുവെന്ന് ആരോപിച്ച് പാവങ്ങളുടെ പഠിപ്പ് മുടക്കിയവര്‍ എവിടെ? കുട്ടികള്‍ എത്തിയത് സൗജന്യ വിദ്യാഭ്യാസത്തിന് വേണ്ടിയായിരുന്നുവെന്ന് സിബിഐയുടെ അന്തിമറിപ്പോര്‍ട്ട്
കൊച്ചി: (www.kvartha.com 17.10.2019) യത്തീംഖാനയുടെ മറവില്‍ കുട്ടിക്കടത്ത് നടന്നുവെന്ന് ആരോപിച്ചവര്‍ക്ക് മറുപടിയായി കേസില്‍ സിബിഐയുടെ അന്തിമ റിപ്പോര്‍ട്ട്. കേസില്‍ അസ്വാഭാവികമായി ഒന്നും നടന്നിട്ടില്ലെന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ യത്തീംഖാനകളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവം കുട്ടിക്കടത്തല്ലെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളുടെ അന്തര്‍ സംസ്ഥാന സഞ്ചാരം സൗജന്യ വിദ്യാഭ്യാസത്തിന് വേണ്ടിയായിരുന്നുവെന്ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിബിഐ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കുട്ടിക്കടത്ത് കേസില്‍ കഴിഞ്ഞദിവസമാണ് സിബിഐ എറണാകുളം സിജെഎം കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
2014ല്‍ ബീഹാര്‍, ബംഗാള്‍, ഝാര്‍ഖണ്ഡ്, എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് മുക്കം, വെട്ടത്തൂര്‍, യത്തീം ഖാനകളിലേക്ക് വിദ്യാഭ്യാസത്തിനായി അനാഥ കുട്ടികള്‍ വന്ന സംഭവമാണ് കുട്ടിക്കടത്തെന്ന രീതിയില്‍ ശ്രദ്ധയാകര്‍ഷിച്ചത്. 455 കുട്ടികളെ നിയമവിരുദ്ധമായി കടത്തികൊണ്ടുവന്നു എന്നായിരുന്നു പാലക്കാട് ശിശുക്ഷേമ സമിതിയും ഒരു വിഭാഗം ഉദ്യോഗസ്ഥരും ചേര്‍ന്ന് പോലീസില്‍ നല്‍കിയ പരാതി. മാധ്യമങ്ങള്‍ സംഭവം ഏറ്റെടുത്തതോടെ 'കുട്ടിക്കടത്തി'നെതിരെ പ്രതിഷേധം ശക്തമായി.
പാലക്കാട് റെയില്‍വെ പൊലീസ് യത്തീംഖാനകള്‍ക്കെതിരെ കേസെടുക്കുകയും പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങള്‍ തമ്മില്‍ ബന്ധപ്പെട്ട കേസായതിനാല്‍ ഹൈക്കോടതി കേസ് സിബിഐക്ക് വിടുകയായിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കി സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യാജപ്രചാരണം നടത്തി കുട്ടികളുടെ വിദ്യാഭ്യാസം മുടക്കിയവര്‍ക്കുള്ള മറുപടിയായാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Controversy, CBI, investigation-report, Kochi, Students, Children. Yatheemkhana Child Trafficking Case; CBI Says Children Sent to Kerala for Education

Powered by Info News For You

Comments
Post a Comment