റോഡരികില്‍ കിടന്നുറങ്ങിയ തീര്‍ത്ഥാടകസംഘത്തിന് നേരെ ബസ് പാഞ്ഞുകയറി; ഒരുകുടുംബത്തിലെ നാല് സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പടെ ഏഴ് പേര്‍ മരിച്ചു

ബുലന്ദ്ശഹര്‍: (www.kvartha.com 11.10.2019) റോഡരികില്‍ കിടന്നുറങ്ങിയ തീര്‍ത്ഥാടകസംഘത്തിന് നേരെ ബസ് പാഞ്ഞുകയറി ഏഴ് പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറിലാണ് അപകടമുണ്ടായത്. ഒരുകുടുംബത്തിലെ നാല് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്.

വെള്ളിയാഴ്ച പുലര്‍ച്ചെ ഗംഗാഘട്ടിന് സമീപമാണ് സംഭവം. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നിന്നുള്ള തീര്‍ഥാടകസംഘം റോഡരികിലെ നടപ്പാതയില്‍ കിടന്നുറങ്ങുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് റോഡില്‍ നിന്നും നടപ്പാതയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നരൗര ഘട്ടില്‍ ഗംഗാ സ്‌നാനം നടത്തി മടങ്ങിയ സംഘമാണ് അപകടത്തില്‍പെട്ടത്. അപകടശേഷം ബസിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. 


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Uttar Pradesh, News, Accident, Bus, Death, Footpath, 7 killed as bus mows down sleeping pilgrims in Bulandshahr


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?