അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍; സ്വന്തം കുട്ടിയെ സുഹൃത്തുക്കള്‍ക്കും കാഴ്ച്ചവെച്ചതായി സൂചന

തിരുവനന്തപുരം: (www.kvartha.com 19.10.2019) അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍. നെയ്യാറ്റിന്‍കരയിലാണ് സംഭവം. സ്‌കൂളധികൃതരോട് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തുവന്നത്. സ്വന്തം കുട്ടിയെ പിതാവ് സുഹൃത്തുക്കള്‍ക്കും കാഴ്ച്ചവെച്ചതായി സൂചനയുണ്ട്. പോക്‌സോ നിയമപ്രകാരം കേസെടുത്താണ് പിതാവിനെ അറസ്റ്റ് ചെയ്തത്.

സ്‌കൂളിലെത്തുന്ന കുട്ടി ആരോടും ഒന്നും മിണ്ടാതെ മാറിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ വിവരം അന്വേഷിച്ചപ്പോഴാണ് പീഡനവിവരങ്ങള്‍ പുറത്തറിഞ്ഞത്. അധ്യാപകര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ശിശുക്ഷേമസമിതി പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുത്ത് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ശനിയാഴ്ച്ച വൈകീട്ട് അഞ്ചോടെയാണ് പിതാവിനെ അറസ്റ്റ് ചെയ്തത്.


പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പിതാവിന്റെ സുഹൃത്തുക്കളെ പോലീസ് നിരീക്ഷിച്ചുവരികയാണ്. പിതാവും സുഹൃത്തുക്കളും വീട്ടില്‍ വന്ന് പതിവായി മദ്യപിക്കാറുണ്ടെന്നും സംസാരശേഷിയും കേള്‍വിശേഷിയുമില്ലാത്ത മാതാവിനെയും ഇളയ കുട്ടിയെയും ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്നും ബന്ധു പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി നെയ്യാറ്റിന്‍കര പോലിസ് സ്‌റ്റേഷനില്‍ നിരവധി തവണ വിവരമറിയിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്ന് ബന്ധു ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Abuse, Child, Student, Father, Arrested, Friends, Father arrested for abusing child


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?