വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കാസര്‍കോട് (www.evisionnews.co): വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബദ്രഡുക്ക രാംനഗറിലെ സുനിലാണ് (23) മരിച്ചത്. ഇക്കഴിഞ്ഞ 25ന് വൈകിട്ട് ചൗക്കിയിലെ മെഡിക്കലില്‍ നിന്നും മരുന്ന് വാങ്ങി തിരിച്ചുപോകുമ്പോഴാണ് ഒരു വാഹനം സുനിലിനെ ഇടിച്ചിട്ടതെന്നാണ് ബന്ധുക്കള്‍ പോലീസില്‍ നല്‍കിയ പരാതി. തുടര്‍ന്ന് കാസര്‍ നിര്‍ത്താതെ പോവുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗളൂരു എ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാത്രിയോടെ മറണപ്പെടുകയായിരുന്നു. രാംനഗറിലെ സുരേഷ്- ശൈലജ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഷബിള്‍, ഉഷ. പോലീസ് കേസെടുത്ത് അനേഷണം ഊര്‍ജിതമാക്കി.
Powered by Info News For You
Comments
Post a Comment