നഗരം വെള്ളത്തില്‍ മുങ്ങി; മുഖ്യന്‍ ഇടപെട്ടതോടെ കൊച്ചിയിലെ വെള്ളക്കെട്ട് മാറ്റാന്‍ അടിയന്തിര നടപടികള്‍; 'ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ' ആരംഭിച്ചു
കൊച്ചി: (www.kvartha.com 22.10.2019) കൊച്ചിനഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ അടിയന്തിര നടപടികള്‍ ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം തിങ്കളാഴ്ച്ച രാത്രി നടപടികള്‍ ആരംഭിച്ചത്. 'ഓപറേഷന്‍ ബ്രേക്ക് ത്രൂ' എന്ന് പേരിട്ട പദ്ധതിയുമായാണ് ജില്ലാ ഭരണകൂടം വെള്ളക്കെട്ട് മാറ്റാന്‍ നീക്കം തുടങ്ങിയത്.
കലക്ടര്‍ എസ് സുഹാസിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ഓപറേഷന്‍ ബ്രേക്ക് ത്രൂ തുടങ്ങിയത്. രാത്രി മുഖ്യമന്ത്രിയുടെ നിര്‍ദേശമെത്തിയതോടെ കലക്ടര്‍ ജില്ലാ മജിസ്‌ട്രേട്ടിന്റെ അധികാരമുപയോഗിച്ച് വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി തുടങ്ങുകയായിരുന്നു. പോലീസ്, അഗ്‌നിശമനസേന, കോര്‍പറേഷന്‍, പിഡബ്ല്യൂഡി തുടങ്ങിയ വകുപ്പുകളുടെ സഹായത്തോടെയാണ് ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ നടപ്പാക്കുന്നത്.
വൈദ്യുതി ബോര്‍ഡിന്റെ കലൂര്‍ സബ് സ്‌റ്റേഷനിലെ വെള്ളക്കെട്ട് പരിഹരിക്കാനായിരുന്നു ആദ്യനീക്കം. രാത്രി ഒമ്പതരയോടെ അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ വലിയ ജനററേറ്ററുകള്‍ സ്ഥാപിച്ച് വെള്ളം പമ്പിങ് ആരംഭിച്ചിരുന്നു. തുടര്‍ന്ന് 10.15നു കലക്ടര്‍ എസ് സുഹാസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kochi, News, Rain, Trending, CM, District Collector, 'Operation Break Threw' to pump water from kochi town

Powered by Info News For You

Comments
Post a Comment