വിവാഹത്തിനെത്തി മടങ്ങുകയായിരുന്ന യുവാക്കളെ ആക്രമിച്ചു; ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയപ്പോള്‍ അവിടെയും സംഘം ചേര്‍ന്ന് ഏറ്റുമുട്ടി; പോലീസ് ലാത്തിവീശി; മൂന്ന് പേര്‍ കസ്റ്റഡിയില്‍
കാസര്‍കോട്: (www.kasargodvartha.com 20.10.2019) വിവാഹത്തിനെത്തി ബൈക്കില്‍ മടങ്ങുകയായിരുന്ന യുവാക്കളെ രണ്ടു പേര്‍ ചേര്‍ന്ന് ആക്രമിച്ചു. അക്രമത്തില്‍ പരിക്കേറ്റ യുവാക്കള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയപ്പോള്‍ അവിടെയും സംഘം ചേര്‍ന്ന് യുവാക്കള്‍ ഏറ്റുമുട്ടി. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി എല്ലാവരെയും ലാത്തിവീശി വിരട്ടി ഓടിച്ചു. സ്ഥലത്ത് നിന്നും മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ശനിയാഴ്ച രാത്രി എട്ട് മണിയോടെ നെല്ലിക്കുന്നിലാണ് സംഭവം. നെല്ലിക്കുന്നിലെ രണ്ട് പേര്‍ അവിടെ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. ഇവര്‍ തിരിച്ചു പോകുന്നതിനിടയില്‍ സ്ഥലത്തെ രണ്ടു പേര്‍ മുമ്പ് നടന്ന ഏതോ സംഭവത്തിന്റെ പേരിലാണ് അക്രമിച്ചത്. പോലീസിന്റെ സമയോചിതമായ ഇടപെടലാണ് മറ്റൊരു തലത്തിലേക്ക് വഴി മാററുമായിരുന്ന സംഘര്‍ഷം ഒഴിവാക്കിയത്. കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം കേസെടുത്ത് അന്വേഷണം നടത്തുമെന്ന് ടൗണ്‍ പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: news, kasaragod, Kerala, Attack, Police, hospital, Bike, marriage, youths attacked by gang

Powered by Info News For You

Comments
Post a Comment