ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയില്ല പ്രകോപിതരായ വിദ്യാര്‍ത്ഥികള്‍ ബസിന്റെ ഗ്ലാസ് തകര്‍ത്തു
കാസര്‍കോട് (www.evisionnews.co): ബസ് സ്റ്റോപ്പില്‍ നിര്‍ത്താത്തതില്‍ പ്രകോപിതരായ വിദ്യാര്‍ത്ഥികള്‍ ബസിന്റെ ഗ്ലാസ് തകര്‍ത്തു. വെള്ളിയാഴ്ച വൈകിട്ട് മൊഗ്രാല്‍ പുത്തൂരിലാണ് സംഭവം. ജനമൈത്രി പോലീസിന്റെ ക്ലാസ് കഴിഞ്ഞ മടങ്ങവെയാണ് വിദ്യാര്‍ത്ഥികള്‍ ബസ് തടഞ്ഞത്. സ്‌റ്റോപ്പില്‍ നിര്‍ത്താതെ അകലെ നിര്‍ത്തിയതില്‍ പ്രകോപിതരായ വിദ്യാര്‍ത്ഥികള്‍ ബസ് തടഞ്ഞുനിര്‍ത്തി കല്ലുകൊണ്ട് കുത്തി ഗ്ലാസ് തകര്‍ക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് മൂന്നുപേരെ കാസര്‍കോട് ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment