പമ്പുടമ കൊല്ലപ്പെട്ട സംഭവം; പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും
തൃശൂര്‍: (www.kvartha.com 16.10.2019) കയ്പമംഗലത്ത് പമ്പുടമ കൊല്ലപ്പെട്ട സംഭവത്തില്‍ ബുധനാഴ്ച പെട്രോള്‍ പമ്പുടമകളുടെ പ്രതിഷേധം. സംഭവം നടന്ന തൃശൂര്‍ ജില്ലയില്‍ ഉച്ചയ്ക്ക് ഒരുമണി മുതല്‍ വൈകുന്നരം അഞ്ചുമണി വരെ പെട്രോള്‍ അടച്ചിടും. ബുധനാഴ്ച്ച സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കാനും പമ്പുടമകള്‍ തീരുമാനിച്ചു.
കയ്പമംഗലത്തെ മനോഹരനെയാണ് കഴിഞ്ഞദിവസം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പമ്പിലെ കളക്ഷന്‍ തുക കിട്ടാത്തതിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് പറയുന്നു.
മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. മനോഹരന്‍ ഉപയോഗിച്ച കാറ് അങ്ങാടിപ്പുറത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. ഗുരുവായൂര്‍ മമ്മിയൂരില്‍ നിന്നാണ് മനോഹരന്റെ മൃതദേഹം കണ്ടെത്തിയത്. കൈകള്‍ പിന്നില്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thrissur, News, Murder, Petrol, Protest, Strike, Petrol Pumps, Petrol pump owner murdered incident; Strike on Wednesday

Powered by Info News For You

Comments
Post a Comment