വാഹന മേഖല ചക്രശ്വാസം വലിക്കുന്നു, പിടിച്ചുനില്‍ക്കാനാകാതെ മാരുതി വീണ്ടും ഉത്പാദനം കുറച്ചു

ന്യൂഡല്‍ഹി: (www.kvartha.com 09.10.2019) ഇന്ത്യന്‍ സാമ്പത്തികമേഖല തര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ വാഹന മേഖല. രാജ്യത്തെ ജനപ്രിയ വാഹനനിര്‍മാതാക്കളായ മാരുതി വീണ്ടും ഉത്പാദനം കുറച്ചു. തുടര്‍ച്ചയായ എട്ടാം മാസമാണ് മാരുതി ഉത്പാദനം വെട്ടിക്കുറയ്ക്കുന്നത്. രാജ്യത്തെ വാഹന മേഖലയിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്.


സെപ്തംബര്‍ മാസത്തില്‍ 17.48 ശതമാനത്തിന്റെ കുറവാണ് കാറുകളുടെ ഉല്‍പാദനത്തില്‍ മാരുതി വരുത്തിയത്. കഴിഞ്ഞ മാസം 33 ശതമാനം ഉല്‍പാദനം മാരുതി കുറച്ചിരുന്നു. അഭ്യന്തര വിപണിയില്‍ കാറുകളുടെ ഡിമാന്‍ഡ് കുറഞ്ഞതോടെയാണ് മാരുതി ഉല്‍പാദനം വെട്ടിചുരുക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ 1,60,219 യൂണിറ്റുകള്‍ നിര്‍മിച്ച മാരുതി ഈ വര്‍ഷം 1,32,199 യൂണിറ്റുകളാണ് ഉല്‍പാദിപ്പിച്ചത്. ആള്‍ട്ടോ, ന്യൂ വാഗണര്‍, സെലിറിയോ, ഇഗ്‌നിസ്, സ്വിഫ്റ്റ്, ബലോനോ, ഡിസയര്‍ തുടങ്ങിയ മോഡലുകളുടെ ഉല്‍പാദനം 14.91 ശതമാനമാണ് വെട്ടിച്ചുരുക്കിയത്. വിതാര ബ്രെസ, എര്‍ട്ടിഗ, എസ്-ക്രോസ്? എന്നിവയുടെ നിര്‍മാണം 17.05 ശതമാനവും കുറച്ചിരുന്നു.

കഴിഞ്ഞ സെപ്തംബറില്‍ 4,739 സിയാസ് യൂണിറ്റുകള്‍ നിര്‍മിച്ചിരുന്നിടത്ത് 2350 സിയാസിന്റെ യൂണിറ്റുകള്‍ മാത്രമാണ് സെപ്തംബറില്‍ മാരുതി നിര്‍മിച്ചത്.

Keywords: National, New Delhi, India, News, Maruthi, Vehicles, Car, Maruti Suzuki cuts production for 8th straight month in Sept


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?