താരനിരയെ ചാരമാക്കി സെനഗല്‍; വമ്പന്‍ താരങ്ങള്‍ അണിനിരന്ന ബ്രസീലിന് ആഫ്രിക്കന്‍ കുഞ്ഞന്മാരുടെ സമനിലക്കുരുക്ക്; നെയ്മറിന് ചരിത്രനേട്ടം

സിംഗപ്പൂര്‍: (www.kvartha.com 11.10.2019) അന്താരാഷ്ട്ര സൗഹൃദമല്‍സരത്തില്‍ ബ്രസീലിനെ ആഫ്രിക്കന്‍ രാജ്യമായ സെനഗലിന്റെ സമനിലക്കുരുക്ക്. കോപ്പാ ചാംപ്യന്‍മാരായ ബ്രസീലിനെ 1-1 എന്ന സ്‌കോറിനാണ് സെനഗല്‍ സമനിലയില്‍ തളച്ചത്. ഫിര്‍മിനോ, നെയ്മര്‍, ജീസസ് എന്നീ വമ്പന്‍ താരങ്ങളെല്ലാം ബ്രസിലീന് വേണ്ടി മത്സരത്തില്‍ ബൂട്ടുകെട്ടിയിരുന്നു.

ഒമ്പതാം മിനിറ്റില്‍ ഫിര്‍മിനോയിലൂടെ ബ്രസീലാണ് ആദ്യം ലീഡെടുത്തത്. ജീസസിന്റെ പാസ്സില്‍നിന്നാണ് ഫിര്‍മിനോ സ്‌കോര്‍ ചെയ്തത്. എന്നാല്‍, ആദ്യ പകുതിക്ക് പിരിയുന്നതിന് മുമ്പ് തന്നെ സെനഗല്‍ ഡൈദിഹൊയിലൂടെ സമനില പിടിച്ചു. പിന്നീട് കിണഞ്ഞുപരിശ്രമിച്ചിട്ടും സെനഗലിന്റെ വലകുലുക്കാന്‍ ബ്രസീലിനായില്ല.


അതിനിടെ, പിഎസ്ജി താരം നെയ്മര്‍ ബ്രസീലിനായി പുതിയ ചരിത്രം രചിച്ചു. ഈ മത്സരത്തോടെ ബ്രസീലിന് വേണ്ടി 100 മല്‍സരങ്ങള്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് താരം സ്വന്തമാക്കി. 27 കാരനായ നെയ്മര്‍ 100 മല്‍സരങ്ങളില്‍നിന്ന് 61 ഗോളുകളും രാജ്യത്തിന് ബ്രസീല്‍ കുപ്പായത്തില്‍ നേടിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, Brazil, News, Neymar, Senegal, Friendly Match, Neymar's 100th Brazil cap ends in 1-1 draw with Senegal


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?