ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരംവീണ് യുവാവ് മരിച്ചു


കണ്ണൂര്‍: (www.kvartha.com 26.10.2019) ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരംവീണ് യുവാവ് മരിച്ചു. കണ്ണൂരിലെ ഉളിക്കലിലാണ് സംഭവം. വട്ടിയാംതോട്ടിലെ പള്ളുരുത്തില്‍ മാത്യുവിന്റെ മകന്‍ ജെഫിന്‍ പി മാത്യു (29) ആണ് മരിച്ചത്.

ഇരിട്ടി ഉളിക്കല്‍ റോഡില്‍ ചെട്ടിയാര്‍ പീടികയില്‍ വെച്ചാണ് അപകടമുണ്ടായത്. നിലംപൊത്തിയ മരത്തിനടിയില്‍പ്പെട്ട യുവാവ് തല്‍ക്ഷണം മരണത്തിന് കീഴടങ്ങി. സംസ്‌കാരം മണിക്കടവ് സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ വെച്ച് നടക്കും.

ഭാര്യ: സൗമ്യ (എടൂര്‍ സെന്റ്‌മേരീസ് എല്‍ പി സ്‌കൂള്‍ അധ്യാപിക). മക്കള്‍: റിയ, ക്രിസ്റ്റി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kannur, News, Bike, Youth, Death, Tree, Youth dead after falling tree over moving bike


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?