മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ

ദുബൈ: (www.kvartha.com 12.10.2019) മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ. മത്സ്യബന്ധനത്തിന് പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചതിന്റെ ഭാഗമായി കടല്‍ മീനുകളെ വളഞ്ഞിട്ട് പിടിക്കുന്ന വലകള്‍ക്ക് പ്രത്യേക മാനദണ്ഡങ്ങളാണ് പരിസ്ഥിതി മന്ത്രാലയം നിശ്ചയിച്ചത്. കടലില്‍ അല്ലാതെ ഇത്തരം വലകള്‍ ഉപയോഗിക്കുന്നത് മന്ത്രാലയം നിരോധിച്ചു.

മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത മത്സ്യതൊഴിലാളികള്‍ക്കും സ്പീഡ് ബോട്ടുകള്‍ക്കും നവംബര്‍ ഒന്ന് മുതല്‍ ഏപ്രില്‍ 30 വരെ മാത്രമേ മത്സ്യകൂട്ടങ്ങളെ വളഞ്ഞിട്ട് പിടിക്കുന്ന എന്‍സര്‍ക്കിളിങ് വലകള്‍ കടലില്‍ ഉപയോഗിക്കാന്‍ പാടുള്ളു. അടക്കം കൊല്ലി, റിങ് സീ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഇത്തരം വലകള്‍ക്ക് 1,100 മീറ്റര്‍ മാത്രം നീളവും വീതി പടിഞ്ഞാറന്‍ തീരത്ത് 20 മീറ്ററും കിഴക്കന്‍ തീരത്ത് 28 മീറ്ററും ആകാം.

Dubai, News, Gulf, World, fish, Fishermen, UAE ministry announces new fishing rule

വലകള്‍ കടലടിത്തട്ടില്‍ സ്പര്‍ശിക്കരുത്. വലയുടെ ഒരറ്റം ബോട്ടില്‍ ബന്ധിപ്പിക്കുകയും മറ്റേ അറ്റത്ത് ലൈറ്റ് ഘടിപ്പിക്കുകയും ചെയ്യണം. പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത് മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dubai, News, Gulf, World, fish, Fishermen, UAE ministry announces new fishing rule


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?