മലയാളിയായ ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞന്‍ അപ്പാര്‍ട്‌മെന്റില്‍ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടനിലയില്‍

ഹൈദരാബാദ്: (www.kvartha.com 02.10.2019) മലയാളിയായ ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞനെ ഹൈദരാബാദിലെ അപ്പാര്‍ട്‌മെന്റില്‍ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്ററിലെ (എന്‍ ആര്‍ എസ് സി) ശാസ്ത്രജ്ഞനായ എസ് സുരേഷാണ്(56) മരിച്ചത്. ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം.

അമീര്‍പേട്ടിലെ അന്നപൂര്‍ണ അപ്പാര്‍ട്‌മെന്റില്‍ തനിച്ചായിരുന്നു സുരേഷ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച ഓഫീസില്‍ എത്താത്തതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ചു. എന്നാല്‍ കിട്ടിയില്ല. തുടര്‍ന്ന് ചെന്നൈയിലുള്ള സുരേഷിന്റെ ഭാര്യയെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചു. പിന്നീട് ബന്ധുക്കള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിലാണ് ഫ് ളാറ്റില്‍ സുരേഷിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ISRO scientist from Kerala murdered in his Hyderabad flat, Hyderabad, News, Murder, Crime, Criminal Case, ISRO, Police, Phone call, CCTV, Technology, Obituary, National

ഭാരമുള്ള വസ്തു കൊണ്ട് തലയ്‌ക്കേറ്റ അടിയാണ് മരണ കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.

20 വര്‍ഷമായി സുരേഷ് ഹൈദരാബാദിലാണു താമസം. ഭാര്യ ചെന്നൈയില്‍ ബാങ്ക് ഉദ്യോഗസ്ഥയാണ്. 2005ലാണ് ഭാര്യ ചെന്നൈയിലേക്ക് സ്ഥലം മാറ്റം ലഭിച്ച് പോയത്. മകന്‍ യു എസിലും മകള്‍ ഡല്‍ഹിയിലുമാണ്.

സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. സംഭവ സ്ഥലത്ത് നിന്നും പ്രതിയേപ്പറ്റി സൂചനകള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എത്തി സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചു വരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: ISRO scientist from Kerala murdered in his Hyderabad flat, Hyderabad, News, Murder, Crime, Criminal Case, ISRO, Police, Phone call, CCTV, Technology, Obituary, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?