രണ്ടാം ഭര്‍ത്താവ് ഷാജുവിനെ കൊലപ്പെടുത്തി മൂന്നാമതും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ജോളി

കോഴിക്കോട്: (www.kvartha.com 12.10.2019) രണ്ടാം ഭര്‍ത്താവ് ഷാജുവിനെ കൊലപ്പെടുത്തി മൂന്നാമതും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് കൂടത്തായി കൊലപാതകക്കേസിലെ മുഖ്യപ്രതി ജോളി. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് ജോളി ഇക്കാര്യം വെളിപ്പെടുത്തിയത്.

ബി എസ് എന്‍ എല്‍ ജീവനക്കാരനായ ജോണ്‍സണെ വിവാഹം കഴിക്കാനായാണ് ഷാജുവിനെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടതെന്നും ജോണ്‍സണുമായി വിവാഹം നടക്കാന്‍ ജോണ്‍സന്റെ ഭാര്യയേയും കൊലപ്പെടുത്താന്‍ ശ്രമം നടത്തിയെന്നും ജോളി പോലീസിന് മൊഴി നല്‍കി.

Jolly tried to murder her second husband and friend’s wife, Kozhikode, News, Trending, Murder, Police, Marriage, Kerala

ജോളിയുമായി സൗഹൃദമുണ്ടെന്നാണ് ജോണ്‍സണ്‍ പോലീസിന് മൊഴി നല്‍കിയത്. ഇരുവരും തമ്മിലുളള സൗഹൃദം വ്യക്തമാക്കി ജോളി കോയമ്പത്തൂരില്‍ പോയത് ജോണ്‍സണെ കാണാനാണെന്നും പോലീസ് കണ്ടെത്തിയിരുന്നു. കോയമ്പത്തൂരില്‍ നിന്നും ഇരുവരും ബംഗളൂരുവിലേക്കും പോയിരുന്നു. എന്നാല്‍ എന്തിനായിരുന്നു ഈ യാത്രയെന്ന അന്വേഷണത്തിലാണ് ഇപ്പോള്‍ പോലീസ്.

കൊലപാതക പരമ്പരയിലെ ആറ് മരണങ്ങളില്‍ അഞ്ചെണ്ണത്തിന്റെ തിരക്കഥ കഴിഞ്ഞ ദിവസം ജോളി വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസം പൊന്നാമറ്റത്ത് വീട്ടിലും ഭര്‍ത്താവായ ഷാജുവിന്റെ വീട്ടിലും നടത്തിയ നാലുമണിക്കൂറോളമുള്ള തെളിവെടുപ്പുകള്‍ക്കു ശേഷം അന്വേഷണസംഘത്തിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് അഞ്ചു പേരെ കൊലപ്പെടുത്തിയത് എങ്ങനെയെല്ലാമാണെന്ന് ജോളി വിശദീകരിച്ചത്.

എന്നാല്‍ അഞ്ചു കൊലപാതകങ്ങളും താന്‍ ചെയ്തുവെന്ന് സമ്മതിച്ച ജോളി ഷാജുവിന്റെയും ആദ്യഭാര്യ സിലിയുടെയും മകള്‍ രണ്ടു വയസുകാരി ആല്‍ഫൈന്‍ മരിച്ചതിന്റെ ഉത്തരവാദിത്വം നിഷേധിച്ചിരുന്നു.സിലിയെ കൊലപ്പെടുത്താന്‍ ഷാജു സഹായിച്ചിരുന്നുവെന്നും ജോളി മൊഴി നല്‍കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Jolly tried to murder her second husband and friend’s wife, Kozhikode, News, Trending, Murder, Police, Marriage, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?