'ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങിനെ'; ഗുജറാത്തിലെ സ്‌കൂളുകളില്‍ പരീക്ഷയ്ക്ക് വിവാദചോദ്യം
അഹമ്മദാബാദ്: (www.kvartha.com 14.10.2019) രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി ആത്മഹത്യ ചെയ്തതാണെന്ന തരത്തില്‍ പരീക്ഷയ്ക്ക് വിവാദചോദ്യം. ഗുജറാത്തിലെ സ്‌കൂളുകളിലാണ് ഒമ്പതാം തരം വിദ്യാര്‍ഥികള്‍ക്ക് നടത്തിയ പരീക്ഷയില്‍ ഗാന്ധിജിയുടെ ചരിത്രത്തെ കുറിച്ച് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന ചോദ്യം ഉള്‍പ്പെടുത്തിയത്. 'ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങിനെ?' എന്നതാണ് ചോദ്യം.
സുഫലം ശാലാ വികാസ് സങ്കുല്‍ എന്ന സംഘടനയുടെ കീഴിലെ സ്‌കൂളുകളില്‍ നടത്തിയ പരീക്ഷയിലാണ് ചോദ്യം ഉള്‍പ്പെടുത്തിയത്. സംഘടനയ്ക്ക് കീഴില്‍ സര്‍ക്കാറില്‍ നിന്ന് ഗ്രാന്റ് സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന നിരവധി സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്.
സംഭവം വിവാദമായതോടെ വിദ്യാഭ്യാസവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ഗാന്ധിജിയെ കുറിച്ചുള്ള ചോദ്യം അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും ഗാന്ധിനഗര്‍ ജില്ല വിദ്യാഭ്യാസ ഓഫിസര്‍ ഭരത് വദേര്‍ പറഞ്ഞു. ചോദ്യം തയാറാക്കിയത് സ്‌കൂള്‍ അധികൃതരാണെന്നും വിദ്യാഭ്യാസ വകുപ്പിന് ഇതില്‍ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Gujarat, News, Examination, Controversy, Mahatma Gandhi, ‘How did Gandhiji commit suicide?’ Gujarat schools chain asks in Class 9 exam

Powered by Info News For You

Comments
Post a Comment