ജില്ല ഇനി സോളാര്‍ വെളിച്ചത്തിലേക്ക്,എം എല്‍ എ യുടെ സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാകുന്നു,പൈവളികെ സോളാര്‍ പ്ലാന്റ് നിര്‍മ്മാണം ആരംഭിച്ചു

മഞ്ചേശ്വരം:(www.kasargodvartha.com 06/10/2019) അന്തരിച്ച പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എയുടെ സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാകുന്നു. ജില്ല ഇനി സോളാര്‍ വെളിച്ചത്തിലേക്ക്. മഞ്ചേശ്വരം എം.എല്‍.എ.യായിരിക്കേ പി ബി അബ്ദുല്‍ റസാഖ് പ്രത്യേക താല്‍പര്യമെടുത്ത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അനുമതി ലഭിച്ച സോളാര്‍ പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു. കേരളത്തിന്റെ വടക്കേയറ്റത്തുള്ള കേരള- കര്‍ണാടക അതിര്‍ത്തിയില്‍പെട്ട മീഞ്ച - പൈവളികെ പഞ്ചായത്തുകളില്‍ തരിശായി കിടക്കുന്ന അഞ്ഞൂറ് ഏക്കര്‍ ഭൂമിയിലാണ് സോളാര്‍ പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തി ആരംഭിച്ചത്.

News, Manjeshwaram, Kasaragod, Kerala, MLA,MLA's dream project comes to fruition,solar plant construction started

അഞ്ഞൂറ് കോടി രൂപയുടെ പദ്ധതിയാണ് ആവിഷ്‌ക്കരിച്ചത്. പൈവളികെ-മീഞ്ച, കാഞ്ഞങ്ങാട് മണ്ഡലത്തിലെ മടിക്കൈ പഞ്ചായത്ത് എന്നിവിടങ്ങളിലാണ് പദ്ധതി വിഭാവനം ചെയ്തത്. മടിക്കൈ പഞ്ചായത്തില്‍ പദ്ധതി നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു. പൈവളിക-മീഞ്ച പഞ്ചായത്തുകളില്‍ പദ്ധതിക്കാവശ്യമായ 430 എക്കര്‍ സ്ഥലം അളന്നു തിട്ടപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സ്ഥലത്ത് എതാനും സി പി ഐ പ്രര്‍ത്തകര്‍ സ്വത്ത കൈക്കലാക്കിയതായി കണ്ടെത്തി. ഇതിനിടയില്‍ എല്‍.ഡി.എഫ്.ഭരണം വന്നതോടെ പദ്ധതിക്ക് സ്ഥലം കൈമാറാന്‍ തയ്യാറായില്ല. ഇതോടെ നിര്‍ദ്ദിഷ്ട പദ്ധതി നഷ്ടപ്പെടുമെന്ന അവസ്ഥയിലായി.

തുടര്‍ന്ന് റവന്യൂ മന്ത്രിയുടെ മണ്ഡലത്തിലെ കിനാനൂര്‍-കരിന്തളം പഞ്ചായത്തിലേക്ക് ഇത് മറ്റാനും ശ്രമം തുടങ്ങി. എന്നാല്‍ സി.പി.എം. ഭരിക്കുന്ന കിനാനൂര്‍ കരിന്തളം പഞ്ചായത്ത് ഭരണസമിതി ഇതിന് തടസ്സം നില്‍ക്കുകയായിരുന്നു. സോളാര്‍ പാര്‍ക്കിന് സ്ഥലം കൈമാറേണ്ടെന്ന് സംസ്ഥാന സര്‍ക്കാരും തീരുമാനമെടുത്തതോടെ മഞ്ചേശ്വരത്തെ പദ്ധതി നഷ്ടപ്പെടുമെന്ന സ്ഥിതിയിലായി രോഗക്കിടക്കയില്‍ നിന്ന് അബ്ദുല്‍ റസാഖ് എം എല്‍ എ റവന്യൂ മന്ത്രിയെ കണ്ട് വീണ്ടും നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പദ്ധതി തുടരുന്നതിന് അനുമതി ലഭിക്കുകയായിരുന്നു.

ബംഗളൂരു ആസ്ഥാനമായുള്ള 'റ്റാറ്റ പവര്‍ കോര്‍പറേഷനാണ് ഇതിന്റെ നിര്‍മ്മാണം നടത്തുന്നത്. 250 ഏക്കര്‍ സ്ഥലത്ത് 250 കോടി രൂപ ചിലവിലാണ് സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതെന്ന് 'റി നീവബിള്‍ പവര്‍ കോര്‍പറേഷന്‍ സി.ഇ.ഒ. അഗസ്റ്റിന്‍ തോമസ് പറഞ്ഞു. അടുത്ത മാര്‍ച്ചില്‍ പദ്ധതി കമ്മീഷന്‍ ചെയ്യും ആദ്യ ഘട്ടത്തില്‍ 50 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. കുബനൂര്‍ സബ് സ്റ്റേഷനിലേക്ക് മൂന്നു ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ച് വൈദ്യുതി എത്തിക്കും. ഇവിടെ നിന്ന 110 കെ.വി.ലൈനിലൂടെ കാസര്‍കോട്ടെത്തി ക്കും.

ഒരു വര്‍ഷം 7.30 ലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് പദ്ധതി' ഒരു ലക്ഷം സാധാരണ വീടുകള്‍ക്ക് ആവശ്യമായ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യം. മാത്രവുമല്ല കര്‍ണാടകയില്‍ നിന്ന് വിലക്കു വാങ്ങുന്ന വൈദ്യതി പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഉപേക്ഷിച്ചാലും വോള്‍ട്ടേജ് പ്രശ്‌നം പരിഹരിക്കപ്പെടും. പരിസ്ഥിതി പ്രശ്‌നങ്ങളൊന്നുമില്ലാത്തതിനാല്‍ പ്രകൃതിക്കും ഭീഷണിയാവില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Manjeshwaram, Kasaragod, Kerala, MLA,MLA's dream project comes to fruition,solar plant construction started


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?