ഇംഗ്ലണ്ടിന് ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത നിയമം ഐസിസി ഉപേക്ഷിച്ചു
ലണ്ടന്‍: (www.kvartha.com 15.10.2019) ഇംഗ്ലണ്ടിന് ആദ്യ ഏകദിന ലോകകപ്പ് നേടിക്കൊടുത്ത നിയമം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഉപേക്ഷിച്ചു. മത്സരം സമനിലയിലായാല്‍ കൂടുതല്‍ ബൗണ്ടറി നേടിയവരെ വിജയികളായി പ്രഖ്യാപിക്കുന്ന നിയമമാണ് ഐസിസി ഉപേക്ഷിച്ചത്.
ഇനിമുതല്‍ ഏകദിന, ട്വന്റി20 ലോകകപ്പുകളിലെ സെമിഫൈനലിലും ഫൈനലിലും സൂപ്പര്‍ ഓവര്‍ ടൈയില്‍ കലാശിച്ചാല്‍ ഒരു ടീം മറ്റൊരു ടീമിനേക്കാള്‍ കൂടുതല്‍ റണ്‍സ് നേടുന്ന വരെ സൂപ്പര്‍ ഓവര്‍ ആവര്‍ത്തിക്കും. ഗ്രൂപ്പ് ഘട്ടമത്സരങ്ങളില്‍ സൂപ്പര്‍ ഓവറില്‍ ടീമുകള്‍ ഒപ്പത്തിനൊപ്പം നിന്നാല്‍ മത്സരം ടൈയായി കണക്കാക്കും.
ന്യൂസിലാന്‍ഡിനെതിരായ ഫൈനലില്‍ സൂപ്പര്‍ഓവറും ടൈയ്യില്‍ അവസാനിച്ചതിനെ തുടര്‍ന്നായിരുന്നു ബൗണ്ടറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ട് ലോകകപ്പ് കിരീടം നേടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Cricket, ICC, Law, England, London, World Cup, Final, News, ICC scraps boundary count rule

Powered by Info News For You

Comments
Post a Comment