ടാക്‌സി നിയമം പരിഷ്‌കരിച്ച് സൗദി; വനിതകള്‍ ഓടിക്കുന്ന ഫാമിലി ടാക്‌സികളില്‍ പുരുഷ യാത്രക്കാരെ കയറ്റിയാല്‍ പിഴ ആയിരം റിയാല്‍
റിയാദ്: (www.kvartha.com 07.10.2019) ടാക്‌സി നിയമം പരിഷ്‌കരിച്ച് സൗദി. ഫാമിലി ടാക്‌സിയിലെ ഡ്രൈവര്‍ ജോലി വനിതകള്‍ക്കായി മാത്രമായി നിജപ്പെടുത്തി. വനിതകള്‍ ഓടിക്കുന്ന ഫാമിലി ടാക്‌സികളില്‍ പുരുഷ യാത്രക്കാരെ കയറ്റിയാല്‍ ടാക്‌സി കമ്പനിക്കു ആയിരം റിയാല്‍ പിഴ ചുമത്തും. ഗതാഗത മന്ത്രി നബീല്‍ അല്‍ ആമൂദിയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
ഡ്രൈവര്‍ പുകവലിച്ചാലും യാത്രക്കാരെ പുകവലിക്കാന്‍ അനുവദിച്ചാലും പിഴ 500 റിയാല്‍. ഡ്രൈവര്‍മാര്‍ പൊതുമര്യാദയും വ്യക്തിശുചിത്വവും വൃത്തിയും പാലിക്കാതിരുന്നാല്‍ 500 റിയാലാണ് പിഴ ചുമത്തുന്നത്. വികലാംഗ യാത്രക്കാരെ കയറാനും ഇറങ്ങാനും ഡ്രൈവര്‍ സഹായിക്കാതിരുന്നാലും ഇതേ പിഴ തന്നെ ലഭിക്കും.
യാത്ര തുടങ്ങുമ്പോള്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരുന്നാല്‍ 3,000 റിയാലും യാത്രക്കാരില്ലാതെ ലഗേജുകള്‍ മാത്രം കയറ്റിയാല്‍ 500 റിയാലും പിഴയായി നല്‍കേണ്ടി വരും. ഡ്രൈവിങ് ലൈസന്‍സില്ലാത്തവരെ ജോലിക്ക് നിര്‍ത്തിയാല്‍ 3,000 റിയാലാണ് പിഴയെന്നും പുതിയ പട്ടികയില്‍ വ്യക്തമാക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Riyadh, News, Gulf, World, Fine, Driving, Woman, Passengers, Minister, Taxi amendments in Saudi

Powered by Info News For You

Comments
Post a Comment