പെരിയ ഇരട്ടക്കൊലപാതക കേസ്; കുറ്റപത്രത്തില്‍ പോരായ്മകള്‍ ഉണ്ടെന്ന് കോടതി; ജി ഐ പൈപ്പ് കൊണ്ടടിച്ചാല്‍ മുറിവുണ്ടാകുന്നത് എങ്ങനെയെന്ന് ചോദ്യം
കൊച്ചി: (www.kvartha.com 29.10.2019) പെരിയ ഇരട്ടക്കൊലപാതക കേസിലെ കുറ്റപത്രത്തില്‍ പോരായ്മകള്‍ ഉണ്ടെന്ന് കോടതി. ജിഐ(ഗാല്‍വനൈസ്ഡ് അയണ്‍) പൈപ്പ് കൊണ്ട് അടിച്ചപ്പോള്‍ മുറിവുണ്ടാകുന്നത് എങ്ങനെയെന്നായിരുന്നു കോടതിയുടെ ചോദ്യം. സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം.
കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദേശിച്ച കോടതി പെരിയ ഇരട്ടക്കൊലപാതക കേസ് പിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. പോലീസ് അന്വേഷണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാണ്ടി കുറ്റപത്രം റദ്ദാക്കിയാണ് കോടതി കേസ് അന്വേഷണം സിബിഐക്ക് വിട്ടത്.
കേസന്വേഷണം നടത്തിയ സംസ്ഥാന പോലീസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. കേസില്‍ സംസ്ഥാന പോലീസ് കൃത്യമായി അന്വേഷണം നടത്തിയില്ലെന്ന് കോടതി നേരത്തെ തന്നെ നിരീക്ഷിച്ചിരുന്നു. രണ്ട് യുവാക്കള്‍ അതിക്രൂരമായി കൊല്ലപ്പെട്ട കേസില്‍ ഫോറന്‍സിക് സര്‍ജന്റെ മൊഴി പോലും യഥാസമയം രേഖപ്പെടുത്തിയില്ല.
ഫലപ്രദവും കാര്യക്ഷമവുമായ അന്വേഷണം ഒരു ഘട്ടത്തിലും നടന്നില്ല. ഏറെ ലാഘവത്തോടെയാണ് കുറ്റപത്രം പോലും തയ്യാറാക്കിയത്. സാക്ഷികളുടെ മൊഴിയല്ല പ്രതികള്‍ പറയുന്നതനുസരിച്ചാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയത്. ഈ കുറ്റപത്രം കൊണ്ട് വിചാരണ നടന്നാല്‍ നിലവിലെ പ്രതികള്‍ ശിക്ഷിക്കപെടില്ല. രക്ഷപ്പെടുകയേയുള്ളൂ. യാതൊരു വിശ്വാസ്യതയുമില്ലാത്ത അന്വേഷണമായിരുന്നു ക്രൈംബ്രാഞ്ചിന്റേതെന്നും കുറ്റപത്രം റദ്ദാക്കികൊണ്ട് കോടതി നിരീക്ഷിച്ചിരുന്നു.
മുഖ്യപ്രതിയുടെ മൊഴി വേദവാക്യമാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയത്. സാക്ഷികളേക്കാള്‍ പ്രതികളെയാണ് പോലീസ് വിശ്വാസ്യത്തിലെടുത്തത്. രാഷ്ട്രീയ കൊലപാതകമെന്ന എഫ് ഐ ആര്‍ ഭാഷ്യം അന്തിമ റിപ്പോര്‍ട്ടില്‍ വ്യക്തിവൈരാഗ്യമായി ചുരുങ്ങി. പ്രതികള്‍ സിപിഎം പ്രവര്‍ത്തകരും കൊല്ലപ്പെട്ടവര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് .അതുകൊണ്ട് തന്നെ രാഷ്ട്രീയ കൊലപാതകമാകാന്‍ സാധ്യതയുണ്ട്.
സിപിഎം പ്രാദേശിക നേതാക്കള്‍ ഗൂഢാലോചന നടത്തിയുള്ള കൊലപാതകമാണോയെന്ന് സംശയിക്കുന്നു. അതുകൊണ്ടാണ് കൃത്യത്തിന് ശേഷം പ്രതികളെ പാര്‍ട്ടി ഓഫീസില്‍ കൊണ്ടുപോയത്. ശരിയായ അന്വേഷണവും വിചാരണയും ഉറപ്പാക്കേണ്ടത് മേല്‍ക്കോടതിയുടെ ഉത്തരവാദിത്തമാണ്. പ്രതികള്‍ ഭരണകക്ഷിയില്‍പ്പെട്ടവര്‍ ആയതിനാല്‍ തന്നെ അന്വേഷണത്തില്‍ രാഷ്ട്രീയ ചായ്‌വുണ്ടായതായി സംശയിക്കുന്നതായും കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Periya case; High court slams charge sheet observed many mistake, Kochi, News, Murder, Politics, High Court of Kerala, Criticism, Kerala, Trending.

Powered by Info News For You

Comments
Post a Comment