എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ മരിച്ചില്ലെന്നറിയാന്‍ 'സെല്‍ഫി'; വിവാദം കൊഴുക്കുന്നു; പ്രതിഷേധവുമായി എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയും മുളിയാര്‍ പുഞ്ചിരി ക്ലബും

കാസര്‍കോട്: (www.kasargodvartha.com 28.10.2019) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ മരിച്ചിട്ടില്ലെന്ന് അറിയാന്‍ കൂടെനിറുത്തി മൊബൈലില്‍ സെല്‍ഫി എടുത്ത് അയയ്ക്കാനുള്ള നിര്‍ദ്ദേശത്തില്‍ വിവാദം കൊഴുക്കുന്നു. അംഗന്‍വാടി വര്‍ക്കര്‍മാരെ ഉപയോഗിച്ച് സെല്‍ഫി എടുക്കെമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കാസര്‍കോട് ജില്ലയിലെ 11 ഗ്രാമപഞ്ചായത്തുകളിലെ അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കാണ് എന്‍ഡോസള്‍ഫാന്‍ സെല്‍ മുഖാന്തിരം നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. ദുരിതബാധിതരെ അവരുടെ വീടുകളില്‍ സന്ദര്‍ശിച്ചോ അംഗന്‍വാടികളിലേക്ക് വിളിച്ചുവരുത്തിയോ സെല്‍ഫി എടുക്കണമെന്ന അറിയിപ്പിനെ തുടര്‍ന്ന് സ്മാര്‍ട്ട് ഫോണില്‍ വര്‍ക്കര്‍മാര്‍ പലയിടങ്ങളിലും ചെന്ന് സെല്‍ഫി എടുക്കാന്‍ തുടങ്ങി. ഇതോടെ സംഭവം വിവാദമാവുകയാണ്.

അനര്‍ഹര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുണ്ടോ എന്ന് കണ്ടെത്താനാണ് സെല്‍ഫി എടുക്കാന്‍ പറഞ്ഞതെന്ന് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു. മരിച്ചു കഴിഞ്ഞതിന് ശേഷവും ദുരിതബാധിതരുടെ കുടുംബം ഉള്‍പ്പെടെ നിരവധി പേര്‍ ആനുകൂല്യം കൈപ്പറ്റുന്നുണ്ടെന്നാണ് അധികൃതരുടെ സംശയം. ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ അവരുടെ വീടുകളില്‍ പോയി കണ്ടു ക്ഷേമം അന്വേഷിക്കണമെന്നും കൂട്ടത്തില്‍ ഓരോ സെല്‍ഫി എടുത്ത് അയയ്ക്കണമെന്നും നിര്‍ദ്ദേശിച്ചുവെന്നുമാണ് എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യുട്ടി കളക്ടര്‍ ഇതേ കുറിച്ച് അന്വേഷിച്ചവരോട് പറഞ്ഞത്. 


അംഗന്‍വാടി വര്‍ക്കര്‍മാരെ വിട്ട് സെല്‍ഫി എടുത്തു ദുരിതബാധിതരെ അപമാനിക്കാനുള്ള നീക്കത്തിനെതിരെ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയും മുളിയാര്‍ പുഞ്ചിരി ക്ലബും രംഗത്തുവന്നിട്ടുണ്ട്. പീഡിത ജനകീയ മുന്നണിയുടെ പ്രതിഷേധ കൂട്ടായ്മ തിങ്കളാഴ്ച രാവിലെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടത്തുമെന്ന് പ്രസിഡന്റ് മുനീസ അമ്പലത്തറയും സെക്രട്ടറി അമ്പലത്തറ കുഞ്ഞിക്കൃഷ്ണനും പറഞ്ഞു. സംഭവത്തില്‍ നിയമനടപടി എടുക്കുമെന്നാണ് പുഞ്ചിരി ക്ലബ് ഭാരവാഹികള്‍ വ്യക്തമാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: news, Kerala, kasaragod, Endosulfan, Endosulfan-victim, District Collector, mobile, Photo, Top-Headlines,  new controversy in Endosulfan victims 'selfies'


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?