യുഎഇയിലെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍ മന്‍സൂറിക്ക് ജന്മനാട്ടില്‍ രാജകീയ വരവേല്‍പ്
ദുബൈ: (www.kvartha.com 13.10.2019) യുഎഇയിലെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍ മന്‍സൂറിക്ക് ജന്മനാട്ടില്‍ രാജകീയ വരവേല്‍പ്. ശനിയാഴ്ച വൈകിട്ട് യുഎഇ സമയം അഞ്ചുമണിയോടെ അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്തില്‍ വിഐപി വിമാനത്താവളമായ അല്‍ ബത്തിനില്‍ വന്നിറങ്ങിയ ഹസ്സനെ യുഎഇ ഉപസര്‍വസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വീകരിച്ചു.
ഹസ്സയുടെ മക്കളടക്കം നൂറു കണക്കിനു കുട്ടികളും ബഹിരാകാശ യാത്രികരുടെ വേഷമണിഞ്ഞ് സ്വീകരിക്കാനെത്തിയിരുന്നു. ബഹിരാകാശ യാത്രയില്‍ ഒപ്പം കരുതിയിരുന്ന യുഎഇയുടെ പട്ടുപതാക വിമാനത്തില്‍ നിന്നും ഇറങ്ങിയ ഉടന്‍ തന്നെ സ്വീകരിക്കാനെത്തിയ ഷെയ്ഖ് മുഹമ്മദിന് ഹസ്സ അല്‍ മന്‍സൂരി സമ്മാനിച്ചു. ഹസ്സ വന്നിറങ്ങിയ ഉടന്‍ ആകാശത്ത് വിമാനങ്ങള്‍ വര്‍ണങ്ങള്‍ കൊണ്ട് യുഎഇ പതാക ചമച്ചു. ഹസ്സ അല്‍ മന്‍സൂറിയുടെയും പകരക്കാരനായി നിശ്ചയിച്ചിരുന്ന അല്‍ നയാദിയുടെയും ബഹിരാകാശ യാത്രാ വേഷത്തിലുള്ള കൂറ്റന്‍ ചിത്രങ്ങളും വിമാനത്താവളത്തില്‍ സ്ഥാപിച്ചിരുന്നു.
ഇതിനൊപ്പം യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ചിത്രവും യുഎഇ ബഹിരാകാശ ദൗത്യലോഗോയും വച്ചിരുന്നു. ബഹിരാകാശ ദൗത്യം എന്ന ഷെയ്ഖ് സായിദിന്റെ സ്വപ്നം സഫലമായതിനെ പ്രതിനിധീകരിച്ചാണ് ഇത് സ്ഥാപിച്ചിരുന്നത്.
യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികന്‍ വിജയകരമായ യാത്രയ്ക്കു ശേഷം നാട്ടില്‍ മടങ്ങിയെത്തിയെന്നും ഇതിന് റഷ്യക്കാരനായ ദിമിത്രി റോഗോസിനു പ്രത്യേക നന്ദി അര്‍പ്പിക്കുന്നുവെന്നും എംബിആര്‍എസി ചെയര്‍മാന്‍ ഹമദ് അല്‍ മന്‍സൂരി നേരത്തേ ട്വീറ്റ് ചെയ്തിരുന്നു.

His Highness Sheikh Mohammed bin Zayed Al Nahyan, Crown Prince of Abu Dhabi and Deputy Supreme Commander of the UAE Armed Forces, welcomes home UAE astronauts Hazzaa AlMansoori and Sultan AlNeyadi at the Presidential Airport in Abu Dhabi. pic.twitter.com/ickFnHwlt0— MBR Space Centre (@MBRSpaceCentre) October 12, 2019
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: UAE in Space: Hero Hazzaa AlMansoori returns home, Dubai, News, UAE, Airport, Flight, Video, Gulf, World.

Powered by Info News For You

Comments
Post a Comment