പത്ര ഏജന്റിന്റെ അപകടമരണം; ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയ പിക്കപ്പ് വാന്‍ പോലീസ് പിടികൂടി

ഉദുമ: (https://ift.tt/2LVPMjp) പത്ര ഏജന്റിന്റെ അപകട മരണത്തിനിടയാക്കിയ പിക്കപ്പ് വാന്‍ പോലീസ് പിടികൂടി. കോട്ടിക്കുളം ജി എഫ് യു പി സ്‌കൂളിന് സമീപം താമസിക്കുന്ന ഗോപാലനെ (62) ഇടിച്ചിട്ട് നിര്‍ത്താതെ പോയ പിക്കപ്പ് വാനാണ് ബേക്കല്‍ പോലീസ് പിടികൂടിയത്. ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.

ഇക്കഴിഞ്ഞ സെപ്തംബര്‍ 28ന് രാത്രി പാലക്കുന്നില്‍ വെച്ചാണ് കോട്ടിക്കുളത്തെ പത്രം ഏജന്റായ ഗോപാലനെ ഇടിച്ച ശേഷം പിക്കപ്പ് വാന്‍ നിര്‍ത്താതെ പോയത്. ഗുരുതരമായി പരിക്കേറ്റ ഗോപാലനെ മംഗളൂരുവിലെയും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഒക്ടോബര്‍ നാലിന് മരണം സംഭവിക്കുകയായിരുന്നു. പോലീസ് അന്വേഷണത്തിനൊടുവിലാണ് പിക്കപ്പ് വാന്‍ കണ്ടെത്താനായത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Uduma, Accident, Accidental-Death, News paper agent's accidental death; Pick up van taken to custody
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?