ട്രെയിന്‍ ഇറങ്ങിയ യാത്രക്കാരന്‍ പ്ലാറ്റ്‌ഫോമിലെ എര്‍ത്ത് കമ്പി തട്ടി തെന്നിവീണ് കാല്‍മുട്ടിന് പരിക്ക്

കാസര്‍കോട്: (https://ift.tt/2olMT28) കീഴൂര്‍ കളനാട് റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയ യാത്രക്കാരന് പ്ലാറ്റ്‌ഫോമിലെ എര്‍ത്ത് കമ്പി തട്ടി തെന്നിവീണ് കാല്‍മുട്ടിന് പരിക്കേറ്റു. കാഞ്ഞങ്ങാട്ടെ ബാലകൃഷ്ണനാണ് (74) പ്ലാറ്റ്‌ഫോമില്‍ കിടന്ന എര്‍ത്ത് കമ്പി തട്ടി കാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റത്. ചെവ്വാഴ്ച വൈകുന്നേരം കാഞ്ഞങ്ങാട് നിന്ന് കീഴൂര്‍ തെരുവത്തെ മകന്‍ ചന്ദ്രപ്രസാദിന്റെ വീട്ടിലേക്ക് പാസഞ്ചര്‍ ട്രെയിനില്‍ കളനാട് റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങി പ്ലാറ്റ്‌ഫോമിലൂടെ നടന്ന് പോകുമ്പോഴാണ് അപകടമുണ്ടായത്.

ഒന്നര മണിക്കൂര്‍ വൈകിയാണ് പാസഞ്ചര്‍ ട്രെയിന്‍ കളനാട് റെയില്‍വെ സ്റ്റേഷനില്‍ എത്തിയത്. ഏതാനും ദിവസം മുമ്പ് ഇതേ എര്‍ത്ത് കമ്പി തട്ടി ചെമ്പരിക്കയിലെ അധ്യാപിക ഗംഗ കൃഷ്ണനും കീഴൂരിലെ ആശ വര്‍ക്കറായ ബിന്ദു രേഖക്കും മറ്റുള്ള നിരവധി യാത്രക്കാര്‍ക്കും പരിക്ക് പറ്റിയിരുന്നു. നിരന്തരമായി ഉണ്ടാകുന്ന അപകടത്തിന് കാരണമായ എര്‍ത്ത് കമ്പി കളനാട് റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ നിന്ന് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകന്‍ സാലി കീഴൂര്‍ കാസര്‍കോട് ആര്‍ പി എഫ് അധികൃതര്‍ക്കും റെയില്‍വേ അധികൃതര്‍ക്കും പരാതി നല്‍കി.

പരിക്കേറ്റവരെ ആര്‍ പി എഫ് സംഘം സന്ദര്‍ശിക്കുമെന്നും അപകടത്തിന് കാരണമായ എര്‍ത്ത് കമ്പി ഉടന്‍ മാറ്റി സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ആര്‍ പി എഫ് ഓഫീസ് അറിയിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Railway station, Injured, Train, Man injured after fell in platform
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?