ടിവി പൊട്ടിത്തെറിച്ച് തീപിടുത്തം; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊച്ചി: (www.kvartha.com 04.10.2019) വീട്ടില്‍ ടിവി പൊട്ടിത്തെറിച്ച് തീപിടുത്തം. വീട്ടുകാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെു. മരടിലെ തുരുത്തി ക്ഷേത്രത്തിന് സമീപത്താണ് സംഭവം. പാട്ടുപറമ്പില്‍ സുരേഷ് ബാബുലാലിന്റെ വീട്ടില്‍ തീപിടുത്തമുണ്ടായത്. മൂന്നുനില വീട്ടിലുണ്ടായ തീപിടുത്തത്തില്‍ താഴത്തെ നിലയിലുള്ള ടിവിയും മേശയും പൂര്‍ണ്ണമായും കത്തിനശിച്ചു. ഈ വീടിന്റെ മുകളിലത്തെ നിലയില്‍ നഗരസഭാ അങ്കണവാടി പ്രവര്‍ത്തിക്കുന്നുണ്ട്.

വ്യാഴാഴ്ച 12 മണിയോടെയാണ് സംഭവം. താഴത്തെ നിലയിലുള്ള ടിവി പൊട്ടിത്തെരിച്ച് തീ പടരുകയായിരുന്നു. വീട്ടില്‍ തീ ആളുന്നത് കണ്ട് എത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അവസരോചിത ഇടപെടലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമാകാതിരുന്നത്. അഗ്നിശമന ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ടെലിവിഷന്റെ 'സെറ്റ് ടോപ്പ് ബോക്‌സി'ല്‍ നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ആയതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, News, Television, Explosions, Fire, House, Television Exploded; Fire in House


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?