കൂള്‍ ലിപ്പ് വിദ്യാര്‍ത്ഥികളില്‍ സുലഭം; വില്‍പനക്കാരനു പിന്നാലേകൂടിയ പോലീസ് മൊത്ത കച്ചവടക്കാരനെ പൊക്കി, പ്രതിയെ കണ്ട് മുന്‍ അധ്യാപകനായ സി ഐ ഞെട്ടി

കാസര്‍കോട്: (https://ift.tt/2LVPMjp) കൂള്‍ ലിപ്പ് വിദ്യാര്‍ത്ഥികളില്‍ സുലഭമായതോടെ അതിന് തടയിടാന്‍ പോലീസ് രംഗത്ത്. പരാതികള്‍ വ്യാപകമായതോടെ മൊത്ത കച്ചവടക്കാരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചെമ്മനാട്ടെ സ്‌കൂള്‍ പരിസരത്ത് കൂള്‍ ലിപ്പ് അടക്കമുള്ള പാന്‍മസാലകള്‍ വില്‍പന നടത്തുന്ന വിവരം ലഭിച്ച പോലീസ് വില്‍പനക്കാരനെ ചുറ്റിപറ്റി അന്വേഷണം തുടങ്ങി. ഇയാളുടെ പിന്നാലെ കൂടിയ പോലീസ് മൊത്ത കച്ചവടക്കാരനെ അറസ്റ്റു ചെയ്തു.

കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡില്‍ ഗോഡൗണില്‍ സൂക്ഷിച്ച് വില്‍പന നടത്തുകയായിരുന്ന പാന്‍മസാലയുമായി സിദ്ദീഖിനെ (41)യാണ് കാസര്‍കോട് ടൗണ്‍ സി ഐ സി എ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നും 19,268 പാക്കറ്റ് കൂള്‍ ലിപ്പ് പിടിച്ചെടുത്തു. സിദ്ദീഖിനെ കണ്ട് മുന്‍ അധ്യാപകനായ സി ഐ ഞെട്ടി. സ്വന്തം വിദ്യാര്‍ത്ഥിയായ യുവാവാണ് പാന്‍മസാലയുമായി പിടിയിലായത്.

വരും ദിവസങ്ങളിലും പാന്‍ മസാല എത്തിക്കുന്ന സംഘത്തെ പിടികൂടാന്‍ പോലീസ് ഊര്‍ജിതമായ അന്വേഷണത്തിനിറങ്ങുമെന്ന് സി ഐ പറഞ്ഞു. സ്റ്റുഡന്റ് പോലീസാണ് വിദ്യാര്‍ത്ഥികള്‍ കൂള്‍ ലിപ്പ് ഉപയോഗിക്കുന്നതായി പോലീസിന് വിവരം നല്‍കിയത്. എസ് ഐ മെല്‍വിന്‍, പോലീസ് ഉദ്യോഗസ്ഥരായ ശ്രീകാന്ത്, മനു, ശ്രീജിത്ത്, ശിവരാമന്‍, രാജേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Police, Student, Youth arrested with Cool lip
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?