അമ്മയുടെ മര്‍ദനമേറ്റ് നാലുവയസുകാരി മരിച്ചു; യുവതി പോലീസ് കസ്റ്റഡിയില്‍
കൊല്ലം: (www.kvartha.com 06.10.2019) കൊല്ലം പാരിപ്പള്ളിയില്‍ അമ്മയുടെ മര്‍ദ്ദനമേറ്റ് നാല് വയസ്സുകാരി മരിച്ചു. കൊല്ലം പാരിപ്പള്ളി സ്വദേശി ദീപുവിന്റെ മകള്‍ ദിയയാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ അമ്മ രമ്യ കഴക്കൂട്ടം പോലീസിന്റെ കസ്റ്റഡിയിലാണ്. പനിയുണ്ടായിരുന്നിട്ടും ആഹാരം കഴിക്കാത്തതിനാലാണ് കുട്ടിയെ മര്‍ദിച്ചതെന്നാണ് രമ്യ പോലീസിന് മൊഴി നല്‍കിയത്.
പരിക്കേറ്റ നിലയില്‍ അച്ഛനും അമ്മയും ചേര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. കുട്ടിയുടെ നില വഷളായതിനെ തുടര്‍ന്ന് തിരുവനന്തപുരം കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ആഹാരം കഴിക്കാത്തതിന്റെ പേരില്‍ കമ്പ് വച്ച് അടിച്ചുവെന്നാണ് കുട്ടിയുടെ അമ്മ ബന്ധുക്കളോടും പോലീസിനോടും പറഞ്ഞിരിക്കുന്നത്.
കുഞ്ഞിന്റെ കാലുകളിലടക്കം പാടുകളുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇതാണോ മരണകാരണമെന്ന് പോലീസ് പരിശോധിച്ചുവരുന്നു. കുഞ്ഞിന്റെ മരണവിവരമറിഞ്ഞ് ബോധരഹിതനായ അച്ഛന്‍ ദിപുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെയും രണ്ടാമത്തെ കുഞ്ഞിന് രണ്ട് വയസ്സ് മാത്രമേ പ്രായമുള്ളൂ. മരിച്ചത് മൂത്തമകളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kollam, News, Kerala, Police, Injured, Death, Mother, Child, hospital, Crime, 4 year old girl beaten to death by mother for not having food

Powered by Info News For You

Comments
Post a Comment