ലോകകപ്പ് സ്വപ്‌നം കാണുന്ന ഒരു ജനതയുടെ പ്രാര്‍ത്ഥനകള്‍ നെഞ്ചേറ്റി നീലപ്പട ഇറങ്ങുന്നു; യോഗ്യതാറൗണ്ടില്‍ ഇന്ത്യ ബംഗ്ലാദേശിനെതിരെ

കൊല്‍ക്കത്ത: (www.kvartha.com 15.10.2019) ഫിഫ ലോകകപ്പ് യോഗ്യത റൗണ്ടിലെ മൂന്നാം മത്സരത്തില്‍ ചൊവ്വാഴ്ച്ച ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ രാത്രി 7:30 മുതല്‍ മത്സരം ആരംഭിക്കും. ആദ്യ മത്സരത്തില്‍ ഒമാനോട് തോല്‍ക്കുകയും, രണ്ടാം മല്‍സരത്തില്‍ ഖത്തറിനെ സമനിലയില്‍ കുരുക്കുകയും ചെയ്ത ഇന്ത്യയ്ക്ക് ഇത് നിര്‍ണായക മത്സരമാണ്.

ബംഗ്ലാദേശ് ആദ്യ മല്‍സരത്തില്‍ അഫ്ഗാനിസ്ഥാനോട് തോറ്റിരുന്നു. ഗ്രൂപ്പ് ബിയില്‍ ആണ് ഇന്ത്യ. ഒമാന്‍, ഖത്തര്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയില്‍ ഉള്ളത്. ഗ്രൂപ്പിലെ എല്ലാ ടീമുകളും രണ്ടുതവണ പരസ്പരം മത്സരിക്കും. രണ്ടാം റൗണ്ടില്‍ ഗ്രൂപ്പിലെ ആദ്യ രണ്ടുസ്ഥാനക്കാര്‍ മൂന്നാം റൗണ്ടില്‍ പ്രവേശിക്കും.


പരിക്കേറ്റ സന്ദേശ് ജിങ്കന്റെ അഭാവം മത്സരത്തില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാവും. ആദ്യ രണ്ട് മത്സരത്തിലും മികച്ച പ്രകടനം നടത്തിയ റൗളിങ് ബോര്‍ഗസിനെ കോച്ച് ഇഗോര്‍ സ്റ്റിമാച്ച് ഈ മത്സരത്തില്‍ പ്രാഥമിക ടീമില്‍ പോലും ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം, മലയാളിതാരങ്ങളായ അനസ് എടത്തൊടിക, ആഷിഖ് കുരുണിയന്‍, സഹല്‍ അബ്ദുല്‍ സമദ് എന്നിവര്‍ പ്രാഥമിക ടീമില്‍ ഇടം നേടിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, India, World Cup, Fifa, Bangladesh, Qualifier, World Cup Qualifier; India to Face Bangladesh Tuesday


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?