അഭിമാന നേട്ടം; യുഎഇയുടെ ചരിത്രദൗത്യം പൂര്‍ത്തിയാക്കി ഹസ്സ അല്‍ മന്‍സൂരി വിണ്ണില്‍ നിന്ന് മണ്ണിലിറങ്ങി, അറബ് ലോകത്തിന് കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കാന്‍ ആത്മവിശ്വാസം പകരുന്ന ചുവടുവെപ്പാണിതെന്ന് അബുദാബി കിരീടാവകാശി

അബുദാബി: (www.kvartha.com 04.10.2019) യുഎഇയുടെ ചരിത്രദൗത്യം പൂര്‍ത്തിയാക്കി ഹസ്സ അല്‍ മന്‍സൂരി വിണ്ണില്‍ നിന്ന് മണ്ണിലിറങ്ങി. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ എട്ടു ദിവസത്തെ താമസത്തിന് ശേഷമാണ് ഹസ്സ സുരക്ഷിതമായി ഭൂമിയിലിറങ്ങിയത്. റഷ്യന്‍ കമാന്‍ഡര്‍ അലക്‌സി ഓവ്ചിനിന്‍, അമേരിക്കന്‍ ബഹിരാകാശയാത്രികന്‍ നിക്ക് ഹേഗ് എന്നിവരും ഹസ്സയ്‌ക്കൊപ്പമുണ്ടായിരുന്നു. സഞ്ചാരികളെ കസാകിസ്ഥാനില്‍ സുരക്ഷിതമായി ഇറക്കിയത് റഷ്യന്‍ പേടകമായ സോയുസാണ്.

വ്യാഴാഴ്ച വൈകിട്ടാണ് ഹസ്സയും സഞ്ചാരികളും സുരക്ഷിതമായി ഭൂമിയിലേക്കിറങ്ങിയത്. അറബ് ലോകത്തിന് കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കാന്‍ ആത്മവിശ്വാസം പകരുന്ന ചുവടുവെപ്പാണിതെന്ന് അബൂദബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പറഞ്ഞു. ഹസ്സയുടെ ബഹിരാകാശ പ്രവേശനത്തെ ഇമറാത്തി യുവതയുടെ അഭിമാന നേട്ടമായി അറബ്-മുസ്ലിം ലോകത്തിന് സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Abu Dhabi, News, Gulf, World, Hazzaa Al Mansoori UAE first astronaut successfully came back

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Abu Dhabi, News, Gulf, World, Hazzaa Al Mansoori UAE first astronaut successfully came back


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?