താനൂരിലെ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; ഹൈക്കോടതി നിയന്ത്രണം നിലനില്‍ക്കെ ഹര്‍ത്താല്‍ തുടങ്ങി
മലപ്പുറം: (www.kvartha.com 25.10.2019) താനൂരിലെ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ജില്ലയിലെ തീരദേശ നിയോജകമണ്ഡലങ്ങളില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. യുഡിഎഫാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി, തവനൂര്‍, വള്ളിക്കുന്ന്, താനൂര്‍ നിയോജകമണ്ഡലങ്ങളിലാണ് രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഹര്‍ത്താലിന് ഹൈക്കോടതി നിയന്ത്രണം നിലനില്‍ക്കെയാണ് യുഡിഎഫിന്റെ ഹര്‍ത്താല്‍ പ്രഖ്യാപനം.
വ്യാഴാഴ്ച്ച രാത്രിയാണ് താനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അഞ്ചുടി സ്വദേശി ഇസ്ഹാഖിനെ വെട്ടിക്കൊലപ്പെടുത്തിയത്. പള്ളിയിലേക്ക് പ്രാര്‍ത്ഥനയ്ക്കായി പോകുന്നതിനിടെ ബൈക്കിലെത്തിയ അജ്ഞാതസംഘം ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് മുസ്ലിം ലീഗ് ആരോപിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Malappuram, News, Murder, Harthal, High Court, Thanoor, Murder of IUML Worker; Harthal Started in Malappuram Coastal Areas

Powered by Info News For You

Comments
Post a Comment