ഇവരെ സൂക്ഷിക്കുക, മതിയായ അകലം പാലിക്കുക; കൃത്രിമ തിരക്കുകളുടെ ഭാവാഭിനയക്കാര്‍
അസ്ലം മാവിലെ
(www.kvartha.com 20.10.2019) ഇവരെ സൂക്ഷിക്കുക. മതിയായ അകലം പാലിക്കുക. അവര്‍ തിരക്കഭിനയിക്കുന്നവരാണ്. കൃത്രിമത്വത്തെ കൂട്ടുപിടിച്ചവര്‍. നല്ല ഭാവാഭിനയക്കാര്‍. ഇക്കൂട്ടത്തില്‍ നാം കൂടി ഉള്‍പ്പെടാറുണ്ടോ എന്നും പരിശോധിക്കുക.
കണ്ടില്ലല്ലോ ?
തിരക്കാ...
വന്നില്ലല്ലോ ?
തിരക്കാ....
മിണ്ടിയില്ലല്ലോ ?
തിരക്കാ...
എടുത്തില്ലല്ലോ ?
തിരക്കാ...
തിരികെ വിളിച്ചില്ലല്ലോ ?
തിരക്കാ...
എന്തായിത്ര തിരക്ക് ? ആഹ്.....
അത്ര തിരക്കാകാന്‍ എന്തേലും അധികഭാരം ? ആഹ്....
ഇവര്‍ക്കറിയാം, നാലുദിവസത്തെ നടന-നാട്യങ്ങള്‍ക്ക് തട്ടില്‍ കയറിയവരാണ് നാമെന്ന്. അത്രയേയുള്ളൂ ജീവിതമെന്നും. എന്നാലും ഈ കോംപ്ലക്‌സ് ഒരിക്കലും വിടില്ല.
നാലു ചക്രത്തിനുള്ള ഓട്ടപ്പാച്ചിലില്‍ ബന്ധങ്ങള്‍, സൗഹൃദങ്ങള്‍, സ്‌നേഹാന്വേഷണങ്ങള്‍ ഇവയൊന്നും മത്-ലബില്‍ സീ-സാ ആടരുത്. ആരാന്റെ സൗഭാഗ്യങ്ങളില്‍ വെറുതെ പരിതപിക്കരുത്. അതവനുള്ളത്. നമുക്കുള്ളത് കിട്ടാനായാലത് മതിലും തുരന്നതെത്തും.
തിരക്കാകാം, സ്വഭാവിക തിരക്ക്. പക്ഷെ, തിരക്കഭിനയിക്കരുത്. കാര്യം, ശരിക്കും തിരക്കാകുമ്പോള്‍ രണ്ടുമറിയാതെ പോകും. അകലെ നിന്നും കണ്ടാല്‍ സുന്ദരന്‍, അപ്‌സരസ്സ്. അടുത്തെത്തിയാല്‍ മണവും ഗുണവുമില്ലാത്തവര്‍. അത് തിരിച്ചറിയാതിരിക്കാനാകാം ചിലര്‍ തിരിക്കഭിനയിക്കുന്നതെന്ന് ചിലപ്പോഴെങ്കിലും തോന്നിപ്പോയിട്ടുണ്ടോ. അതിനെ കുറ്റം പറയാന്‍ പറ്റില്ല.
വിധിയുടെ നിശ്ചയമാകാം, കൃത്രിമ തിരക്കുകാരധികവും ത്സടുതിയില്‍ എടുക്കാമുക്കാലുകളാകാറാണ് പതിവ്, ജീവിത വൈകുന്നേരങ്ങളിലേക്കൊന്നുമയാള്‍ എത്തേണ്ടതില്ല. തിരിഞ്ഞു നോക്കാന്‍ സ്വന്തം നിഴല്‍ പോലുമവര്‍ക്കുണ്ടായെന്നും വരില്ല.
ആരും അത്ര തിരക്കിലല്ല. അയാളുടെ മുന്‍ഗണനാ ക്രമത്തില്‍ നിങ്ങള്‍ വളരെ പിന്നിലാണെന്ന് മാത്രം, അതാണയാള്‍ തിരക്കില്‍ കുടുക്കി നിങ്ങള്‍ക്ക് മുഖം നല്‍കാത്തത്. അയാളുടെ ഷെഡ്യൂളില്‍ നിങ്ങളൊരിക്കലും വരാത്തതാണ് വിഷയം.
കവലയില്‍ തിരിഞ്ഞു കളിക്കുന്ന പട്ടിക്കുട്ടികളുടെ തിരക്കു കണ്ടിട്ടുണ്ടോ? വെറുതെയൊന്നു ശ്രദ്ധിച്ചു നോക്കൂ.എന്തിനാണ് അവറ്റകള്‍ ഇത്രക്ക് തിരക്കു കൂട്ടുന്നത്? അതിന് പോലും അറിയില്ല. എന്നാലും കൃത്രിമ തിരക്കഭിനയിക്കുന്നവരേക്കാള്‍ അവറ്റകളെത്രയോ ഭേദമാണെന്ന് തോന്നിപ്പോകും!
തിരക്കുവേണം, പക്ഷെ, അത്ര തിരക്കാകരുത്. മദര്‍ തെരേസ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്, Never be So Busy as Not to think Others, ''ആലോചനാമണ്ഡലത്തില്‍ അന്യരുടെ നിഴലെത്താത്തവിധമൊരിക്കലും തിരക്കരുതെന്ന്''. ആ അന്യര്‍ - ഉറ്റവനാകാം, ഉടപ്പിറപ്പാകാം, നല്ല കൂട്ടുകാരാകാം, നന്മയാഗ്രഹിക്കുന്നവരാകാം. ഇത് എപ്പോഴും ഓര്‍ത്തുവെച്ചാല്‍ നന്നായിരിക്കും.

Keywords: Article, Aslam Mavilae, Malayalam, Friends, Life Threat, article about friendship and commitment
Powered by Info News For You

Comments
Post a Comment