സുഹൃത്തിന്റെ വീട് തീയിട്ട് നശിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
കൊല്ലം: (www.kvartha.com 02.10.2019) സുഹൃത്തിന്റെ വീട് തീയിട്ട് നശിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം തൃക്കോവില്‍വട്ടം മുഖത്തല രജനി ഭവനില്‍ രാജീവ് ഫെര്‍ണാണ്ടസിനെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് മൂഴി സ്വദേശി ഷിയാസിന്റെ വീടാണ് ഫെബ്രുവരി 2 ന് രാത്രി രാജീവ് ഉള്‍പ്പെട്ട സംഘം തീയിട്ട് നശിപ്പിച്ചത്. 50 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.
ഗള്‍ഫിലെ ബിസിനസ് ബന്ധം തെറ്റിപ്പിരിഞ്ഞതിലുള്ള വൈരാഗ്യം തീര്‍ക്കാനാണ് രാജീവ് സുഹൃത്തിന്റെ വീട് തീയിട്ട് നശിപ്പിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; കൊല്ലം മങ്ങാട് സ്വദേശികളായ ജോര്‍ജ്, പ്രജിത്ത്, ഷിയാസ് എന്നിവര്‍ ഗള്‍ഫില്‍ അനധികൃത ബിസിനസ് നടത്തുകയായിരുന്നു. ഇതിനിടെ ജോര്‍ജിന്റെ ജോലിക്കാരന്‍ ജയിലിലായി. ഇത് ഷിയാസ് ഒറ്റി കൊടുത്തതാണെന്ന് ആരോപിച്ച് ഷിയാസിന്റെ മൂഴിയിലെ വീട് ജോര്‍ജിന്റെ നേതൃത്ത്വത്തില്‍ അഗ്‌നിക്കിരയാക്കുകയായിരുന്നു. കേസില്‍ അഞ്ച് പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു. സൂത്രധാരന്മാരായ 3 പ്രതികള്‍ വിദേശത്താണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kollam, Thiruvananthapuram, News, Friends, Fire, House, Arrested, Police, Sets fire to friend's house; Youth arrested

Powered by Info News For You

Comments
Post a Comment