പാവറട്ടി കസ്റ്റഡി മരണക്കേസ്: കസ്റ്റഡിയിലുണ്ടായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്തി

തൃശൂര്‍: (www.kvartha.com 09.10.2019) പാവറട്ടി കസ്റ്റഡി മരണക്കേസില്‍ പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉദ്യോഗസ്ഥരായ മഹേഷ്, സ്മിബിന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെ സ്മിബിനും മഹേഷും സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. ഇതോടെ പാവറട്ടി കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.


എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ അനൂപ്, ജബ്ബാര്‍, സിവില്‍ ഓഫീസര്‍ നിതിന്‍ എന്നിവരാണ് ചൊവ്വാഴ്ച അറസ്റ്റിലായത്. അറസ്റ്റിലായ അഞ്ച് പേരടക്കം ഏഴ് ഉദ്യോഗസ്ഥരാണ് പ്രതിപ്പട്ടികയിലുണ്ട്. ഒളിവിലുള്ള മറ്റ് രണ്ടുപേര്‍ ബുധനാഴ്ച സ്റ്റേഷനില്‍ ഹാജരാകുമെന്നാണ് സൂചന. കൊലക്കുറ്റം ചുമത്തിയാണ് ഏഴ് പേര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്. എന്നാല്‍ എക്‌സൈസ് ഡ്രൈവര്‍ ശ്രീജിത്തിനെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല.

രഞ്ജിത്തിനെ മര്‍ദിച്ചിട്ടില്ലെന്നാണ് ചൊവ്വാഴ്ച അറസ്റ്റിലായ മൂവരും മൊഴി നല്‍കിയത്. മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ചിരുന്നുവെന്നും സഹപ്രവര്‍ത്തകരില്‍ ചിലര്‍ മര്‍ദനം തുടര്‍ന്നപ്പോള്‍ ജീപ്പില്‍ നിന്ന് ഇറങ്ങിപ്പോവുകയാണ് താന്‍ ചെയ്തതെന്നും അനൂപ് മൊഴിയില്‍ വ്യക്തമാക്കി.

Keywords: Kerala, police, News, Arrest, Death, Custody, Pavaratty custodial death: 2 more Excise officers arrested 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?