ഇറ്റലി തിരിച്ചുവരവിന്റെ പാതയില്‍; മൂന്ന് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ യൂറോ കപ്പിന് യോഗ്യത നേടി മാന്‍സീനിയുടെ കുട്ടികള്‍; സമനിലയില്‍ കുരുങ്ങിയ സ്‌പെയിനിന് കാത്തിരിപ്പ്
റോം: (www.kvartha.com 13.10.2019) റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടാനാകാതെ നാണംകെട്ട ഇറ്റലി തിരിച്ചുവരവിന്റെ പാതയില്‍. മൂന്ന് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ 2020 യൂറോ കപ്പിന് ഇറ്റലി യോഗ്യത നേടി. ഗ്രീസിനെ മടക്കമില്ലാത്ത രണ്ടുഗോളുകള്‍ക്ക് മുട്ടുകുത്തിച്ചാണ് ഇറ്റലി യൂറോ കപ്പിന് ടിക്കറ്റെടുത്തത്.
63ആം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ജോര്‍ജ്ജിന്യോയും 78ആം മിനിറ്റില്‍ ഫെഡെറിക്കോ ബെര്‍ണാഡെസ്‌കിയുമാണ് ഇറ്റലിയുടെ ഗോളുകള്‍ നേടിയത്. ഗ്രൂപ്പ് 'ജെ'യില്‍ ഏഴില്‍ ഏഴ് മത്സരങ്ങളും ജയിച്ച റോബര്‍ട്ടോ മാന്‍സീനിയുടെ കുട്ടികള്‍ക്ക് 21 പോയന്റാണ് സമ്പാദ്യം. ലിചെന്‍സ്റ്റെയിനാണ് അടുത്ത മത്സരത്തില്‍ ഇറ്റലിയുടെ എതിരാളികള്‍.
അതേസമയം ഗ്രൂപ്പ് എഫില്‍ സ്‌പെയിന്‍ സമനില വഴങ്ങി. നോര്‍വേയാണ് സ്‌പെയിനിനെ സമനിലയില്‍ തളച്ചത്. 47ആം മിനിറ്റില്‍ സോള്‍ നിഗ്വേസിലൂടെ മുന്നിലെത്തിയ സ്‌പെയിനിനെ 94ആം മിനുട്ടിലെ ജോഷ്വാ കിംഗ് നേടിയ പെനാല്‍റ്റി ഗോളിലൂടെയാണ് നോര്‍വേ പിടിച്ചുകെട്ടിയത്. ഇതോടെ എഴില്‍ ഏഴും ജയിച്ച് യൂറോ കപ്പിന് യോഗ്യത നേടാമെന്ന സ്പാനിഷ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയേറ്റു. സമനിലയില്‍ കുരുങ്ങിയതോടെ യോഗ്യതയ്ക്കായി കാളക്കൂറ്റന്മാര്‍ ഇനിയും കാത്തിരിക്കണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, News, Spain, Italy, Euro Cup 2020, Qualifiers, Italy beat Greece to secure Euro 2020 qualification

Powered by Info News For You

Comments
Post a Comment