കശ്മീരില്‍ കനലടങ്ങുന്നില്ല; പ്രതിഷേധവുമായി തെരുവിലിറങ്ങിയ വനിതകളെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി
ശ്രീനഗര്‍: (www.kvartha.com 16.10.2019) കശ്മീരിനെ വെട്ടിമുറിച്ച് രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കിയതിനെതിരെ താഴ്‌വരയില്‍ പ്രതിഷേധം അണയുന്നില്ല. ചൊവ്വാഴ്ച്ച വനിതകള്‍ ശ്രീനഗറില്‍ പ്രതിഷേധം സംഘടിപ്പിച്ചു. വീട്ടുതടങ്കലില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഫാറുഖ് അബ്ദുള്ളയുടെ സഹോദരി സുരയ്യ അബ്ദുള്ള, മകള്‍ സഫിയ അബ്ദുള്ള ഖാന്‍, ജമ്മു കശ്മീര്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ബഷീര്‍ അഹമദ്ഖാന്റെ ഭാര്യ ഹവ ബഷീര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
കശ്മീരില്‍ പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ സേവനം പുനരാരംഭിച്ചതിന് പിന്നാലെയാണ് പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടത്. ലാല്‍ചൗക്കിനു സമീപം പ്രതാപ്‌നഗറില്‍ ഒത്തുകൂടിയ വനിതകള്‍ പ്രതിഷേധപ്രകടനത്തിന് ശ്രമിച്ചെങ്കിലും അനുമതി നിഷേധിച്ചു. തുടര്‍ന്ന് സമീപത്തെ പാര്‍ക്കില്‍ ഒത്തുചേര്‍ന്നു. ഇവിടെവെച്ച് പൊലീസും കേന്ദ്രസേനയും ചേര്‍ന്ന് ഇവരെ ഉടനെ അറസ്റ്റ് ചെയ്ത് നീക്കി.
കശ്മീരികളുടെ അവകാശങ്ങളും പൗരസ്വാതന്ത്ര്യവും പുനഃസ്ഥാപിക്കണമെന്നും സൈന്യത്തെ പിന്‍വലിച്ച് തടവുകാരെ വിട്ടയക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കൈയില്‍ കറുത്ത തുണി കെട്ടി പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയ വനിതകള്‍ മോഡി സര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങളുയര്‍ത്തി. മാധ്യമങ്ങള്‍ക്ക് ലഘുലേഖകളും വിതരണംചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Kashmir, Srinagar, News, Women, Protest, Police, Arrested, Farooq kin among 13 J&K women arrested over stir

Powered by Info News For You

Comments
Post a Comment