മലയോരത്ത് വ്യാപക നാശം വിതച്ച് ശക്തമായ കാറ്റും മഴയും

ബന്തടുക്ക: (www.kasargodvartha.com 26.10.2019) മലയോരത്ത് വ്യാപക നാശം വിതച്ച് ശക്തമായ കാറ്റും മഴയും. രണ്ടുദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കുണ്ടായ ശക്തമായ കാറ്റില്‍ ബന്തടുക്ക വില്ലേജിലെ മൂലക്കണ്ടം കെ ടി ഭാസ്‌കരന്റെ വീടിന്റെ ടിന്‍ഷീറ്റ് പാകിയ മേല്‍ക്കൂര തകര്‍ന്നുവീണു. മാനടുക്കത്ത് കൂറ്റന്‍ മാവ് കടപുഴകി വീണു.

ഗവ. എല്‍ പി സ്‌കൂളിന് മുമ്പില്‍ മതിലിനോട് ചേര്‍ന്ന് മാനടുക്കം-കോളിച്ചാല്‍ റോഡരികിലായുള്ള മരവും കടപുഴകി വീണു. ഇതോടെ ഗതാഗതം സ്തംഭിച്ചു. വിവരമറിഞ്ഞ് കുറ്റിക്കോലില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ദേലമ്പാടി കൊട്ടിയാടി പാലത്തിന് സമീപം ജാല്‍സൂര്‍ റോഡിലേക്കും മരം വീണ് ഗതാഗത തടസമുണ്ടായി.

കെ എസ് ഇ ബി. കുറ്റിക്കോല്‍ സെക്ഷന്‍ പരിധിയില്‍ 22 വൈദ്യുതത്തൂണുകള്‍ തകര്‍ന്നുവീണു. 30 ഇടങ്ങളില്‍ കമ്പി പൊട്ടിവീണു. രണ്ടുദിവസമായി തടസപ്പെട്ട വൈദ്യുതിവിതരണം വെള്ളിയാഴ്ച രാത്രിയോടെ ഭാഗികമായി പുനഃസ്ഥാപിച്ചു. ബന്തടുക്ക ഭാഗങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിക്കാനായിട്ടില്ല. ഇതോടെ വ്യാപാരികളടക്കം ദുരിതത്തിലായി.

 Bandaduka, news, kasaragod, Kerala, Rain, Traffic-block, Heavy Rain affected normal life

< !- START disable copy paste -->
Keywords: Bandaduka, news, kasaragod, Kerala, Rain, Traffic-block, Heavy Rain affected normal life


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?