കൊടുത്താല്‍ കൊല്ലത്തും കിട്ടും; പശുക്കടത്ത് സംശയിച്ച് വാഹനം പിന്തുടര്‍ന്ന ഗോരക്ഷാ സംഘത്തിന് വെടിയേറ്റു; ഒരാള്‍ ഗുരുതരാവസ്ഥയില്‍
ഗുരുഗ്രാം: (www.kvartha.com 11.10.2019) പശുക്കടത്ത് സംശയിച്ച് വാഹനം പിന്തുടര്‍ന്ന ഗോരക്ഷാ സംഘത്തിന് വെടിയേറ്റു. ഡല്‍ഹിക്ക് സമീപം ഗുരുഗ്രാമിലാണ് സംഭവം. പശുക്കടത്തുകാരെന്ന് സംശയിച്ച് വാഹനത്തെ പിന്തുടര്‍ന്ന ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കാണ് വെടിയേറ്റത്. വാഹനത്തിലുള്ളവരാണ് വെടിയുതിര്‍ത്തത്. വെടിവെയ്പ്പില്‍ ഗോരക്ഷക് സനാതന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ കൂടിയായ മോഹിതിന് ഗുരുതരമായി പരിക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ബുധനാഴ്ച വൈകീട്ടാണ് സംഭവം. വാഹനം കണ്ട് സംശയം തോന്നിയ ഗോരക്ഷകര്‍ പിന്നാലെ ചെന്നു. ഗോരക്ഷകരെ കണ്ടതോടെ വേഗംകൂട്ടിയ വാഹനത്തെ അവര്‍ പിന്തുടരുകയായിരുന്നു. ആരോ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ വാഹനത്തിലുള്ളവര്‍ പശുക്കളെ വഴിയില്‍ ഉപേക്ഷിച്ച് വാഹനം ഓടിച്ചു പോകാന്‍ ശ്രമിച്ചു. ശ്രമം പരാജയപ്പെട്ടതോടെ പിന്തുടര്‍ന്ന ഗോരക്ഷകര്‍ക്ക് നേരെ വാഹനത്തിലുള്ളവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിഞ്ഞതായാണ് സൂചന. ഹരിയാണയിലെ മേവാഡില്‍ ഇവര്‍ സഞ്ചരിച്ച ട്രക്ക് പോലീസ് കണ്ടെത്തി.
രാജ്യത്ത് പശുവിന്റെ പേരിലുള്ള ആക്രമണങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും വ്യാപകമാകുന്നതിനിടെയാണ് ഇങ്ങനെയൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതാദ്യമായാണ് ഗോരക്ഷകര്‍ക്ക് നേരെ തിരിച്ചടിയുണ്ടാകുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, News, Trending, attack, Shot, Cow Vigilante, Cow vigilante shot at by smugglers in Gurugram

Powered by Info News For You

Comments
Post a Comment