വിവാഹിതയായ യുവതിയെ അപാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി; പ്രതികളുടെ വധശിക്ഷ ശരിവെച്ച് യുഎഇ കോടതി

അബുദാബി: (www.kvartha.com 09.10.2019) വിവാഹിതയായ യുവതിയെ താമസിക്കുന്ന അപാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് വിധിച്ച വധശിക്ഷ ശരിവച്ച് യുഎഇ കോടതി. ഏഷ്യക്കാരായ ഒരു വാച്ച്മാനും കാര്‍ ക്ലീനറുമാണ് കേസിലെ പ്രതികള്‍. പ്രതികളായ ഏഷ്യക്കാര്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. കീഴ്‌കോടതികള്‍ വിധിച്ച ശിക്ഷ അബുദാബി ഫെഡറല്‍ സുപ്രീം കോടതിയാണ് ശരിവച്ചത്.

യുഎഇയിലെ ഒരു എമിറേറ്റിലെ യുവതിയുടെ അപാര്‍ട്ട്‌മെന്റിലാണ് ക്രൂരമായ പീഡനവും തുടര്‍ന്നുള്ള കൊലപാതകവും അരങ്ങേറിയതെന്നാണ് കോടതി രേഖകള്‍ പറയുന്നത്. യുവതിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് കെട്ടിടത്തിന്റെ വാച്ച്മാനും തൊട്ടടുത്ത വര്‍ക്ക്‌ഷോപ്പിലെ കാര്‍ ക്ലീനിങ്ങ് തൊഴിലാളിയും സമ്മതിച്ചു. കൃത്യം നടത്തുന്നതിന് നാലു ദിവസം മുന്‍പാണ് രണ്ടു പ്രതികളും പദ്ധതി ആസൂത്രണം ചെയ്തത്.

Brutal molest in UAE court ordered hang to death to convict, Abu Dhabi, News, Crime, Criminal Case, Court, Execution, Gulf, World

കേസിലെ ആദ്യപ്രതിയായ അപാര്‍ട്ട്‌മെന്റിലെ വാച്ച്മാന്‍ സംഭവ ദിവസം ഇരയായ യുവതിയുടെ അപാര്‍ട്ട്‌മെന്റില്‍ എത്തുകയും വാതിലില്‍ മുട്ടുകയും ചെയ്തു. യുവതി വന്ന് വാതില്‍ തുറന്നപ്പോള്‍ ബലമായി അവരെ തള്ളിമാറ്റി അപാര്‍ട്ട്‌മെന്റിനുള്ളില്‍ കയറി. ഇവരുടെ കൈകള്‍ ബന്ധിച്ചശേഷം കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ക്ലീനിങ് തൊഴിലാളിയായ രണ്ടാം പ്രതിയും ഒന്നാം പ്രതിയായ വാച്ച്മാനും യുവതിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.

യുവതി ശബ്ദമുണ്ടാക്കുകയും പ്രതികളെ എതിര്‍ക്കാനും നോക്കിയപ്പോള്‍, അവരുടെ വായില്‍ തുണിതിരുകി കയറ്റി. പിന്നീട്, മറ്റൊരു തുണികൊണ്ട് അവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവം യുവതി ഭര്‍ത്താവിനോട് പറയുമോ എന്ന ഭയത്താല്‍ ആണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും പ്രതികള്‍ പറഞ്ഞു.

പ്രതികള്‍ക്കെതിരെ പീഡനം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ഫസ്റ്റ് ഇന്‍സ്റ്റന്‍സ് ക്രിമിനല്‍ കോടതിയും അപ്പീല്‍ കോടതിയും രണ്ടു പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തി വധശിക്ഷ വിധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് പ്രതികള്‍ യുഎഇയിലെ പരമോന്നത കോടതിയെ സമീപിച്ചത്. എന്നാല്‍, അപേക്ഷ തള്ളിയ കോടതി മുന്‍ കോടതി വിധികള്‍ ശരിവയ്ക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Brutal molest in UAE court ordered hang to death to convict, Abu Dhabi, News, Crime, Criminal Case, Court, Execution, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?