അഡൂര്‍ ബദരിയാ ജുമാമസ്ജിദ് മജ്ലിസുന്നൂര്‍ വാര്‍ഷികം: സ്വാഗതസംഘ രൂപീകരിച്ചു
കാസര്‍കോട് (www.evisionnews.co): അഡൂര്‍ ബദരിയാ ജുമാമസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാസംതോറും നടന്നുവരുന്ന മജ്ലിസുന്നൂറിന്റെ വാര്‍ഷികം ജനുവരിയില്‍ നടത്തുന്നു. വാര്‍ഷിക പരിപാടി വിജയിപ്പിക്കാനുള്ള സ്വഗതസംഘ രൂപീകരണ യോഗം അഡൂര്‍ ഹിമായത്തുല്‍ ഇസ്ലാം മദ്രസ ഹാളില്‍ നടന്നു. ജനുവരി 11.12.13 തിയതികളിലായി അഡൂര്‍ സിദീഖ് (റ) നഗറില്‍ അതിവിപുലമായി നടത്താന്‍ തിരുമാനിച്ചു. എല്ലാവരുടെയും സജീവ സാന്നിധ്യം മജ്‌ലിസുന്നൂര്‍ വാര്‍ഷിക പരിപാടിയിലും ഉണ്ടാവണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
യോഗത്തില്‍ 101 അംഗ സ്വാഗത സംഘ കമ്മിറ്റി രൂപീകരിച്ചു. ചെയര്‍മാന്‍ ഇക്ബാല്‍ ബി.എം, കണ്‍വീനര്‍ മൊയ്തീന്‍ കുഞ്ഞി. എ, ട്രഷര്‍ ഇക്ബാല്‍ ടിഎം എന്നിവരെ തെരെഞ്ഞെടുത്തു. ഇക്ബാല്‍ ബി.എം അധ്യക്ഷന്‍ വഹിച്ചു. സി.കെ മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്തു. അലിക്കുഞ്ഞി ഹാജി, മൊയ്തീന്‍ കുഞ്ഞി, സൂഫി മദനി, ഷാഫി ഹാജി സൂറത്ത്, മുഹമ്മദ് മണ്ടേബട്ടി, അബ്ദുല്‍ ഖാദര്‍ സി, അമാനുള്ള സംസാരിച്ചു. ഇക്ബാല്‍ ടി.എം സ്വാഗതവും ഇബ്രാഹിം സി.കെ നന്ദിയും പറഞ്ഞു.
Powered by Info News For You

Comments
Post a Comment