പുരാതനകാലത്തെ പ്രൗഢിയേറിയ ബംഗ്ലാവ്; ജോലിക്കാരും വീട്ടുകാരുമല്ലാതെ മറ്റൊരാള്‍ കൂടി, രഹസ്യം വെളിപ്പെടുത്തി ഉടമസ്ഥന്‍
ലണ്ടന്‍: (https://ift.tt/2pyPFS2) ഇംഗ്ലണ്ടിലെ 16ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട പുരാതന ബ്രിട്ടീഷ് ശൈലിയിലുള്ള ആഡംബര പൂര്‍ണമായ ബംഗ്ലാവാണ് ബ്രോഗ്ടണ്‍ ഹാള്‍. സ്റ്റാഫോര്‍ഡ് ഷെയറിലുള്ള ഇംഗ്ലണ്ടിലെ പ്രസിദ്ധനായ വ്യവസായി ജോണ്‍ കൗഡ്വെലിന്റെ ഉടമസ്ഥതയില്‍ വരുന്നത്.
66കാരനായ ജോണ്‍ 29 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് 50 ബെഡ്‌റൂമുകള്‍ ഉള്ള ഈ ബംഗ്ലാവ് വാങ്ങിയത്. ഏകദേശം 10 മില്യണ്‍ പൗണ്ടിലേറെ വിലമതിക്കുന്നതാണ് ബ്രോഗ്ടണ്‍ ഹാള്‍.
പക്ഷേ, അവയ്‌ക്കൊന്നും ഇല്ലാത്ത ഒരു പ്രത്യേകത ബ്രോഗ്ടണ്‍ ഹാളിനുണ്ടെന്നാണ് ജോണ്‍ പറയുന്നത്. 300 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച ഒരു ആണ്‍കുട്ടിയുടെ പ്രേതം ഇവിടെ കറങ്ങി നടക്കുന്നുണ്ടത്രെ. ജോണ്‍ തന്നെയാണ് നാല് വര്‍ഷം മുമ്പ് തന്റെ ആഢംബര ബംഗ്ലാവിനെ പറ്റിയുള്ള ഈ രഹസ്യം വെളിപ്പെടുത്തിയത്.
13ാം നൂറ്റാണ്ട് മുതല്‍ ബ്രോഗ്ടണ്‍ പ്രഭു കുടുംബാംഗങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. 17ാം നൂറ്റാണ്ടില്‍ ഇംഗ്ലീഷ് സിവില്‍ വാര്‍ നടക്കുന്ന സമയം ഒരു ആണ്‍കുട്ടി ക്രോംവെല്‍ സൈന്യത്തിന്റെ വെടിയേറ്റ് ബംഗ്ലാവില്‍ മരിക്കുകയുണ്ടായത്രെ. ഈ കുട്ടിയുടെ പ്രേതമാണ് തന്റെ ബംഗ്ലാവില്‍ ചുറ്റിക്കറങ്ങുന്നതെന്ന് ജോണ്‍ പറയുന്നു.
തേവരെ ആ പ്രേതത്തെ കണ്ടിട്ടില്ലെങ്കിലും കോണിപ്പടികളിലും മുറികളിലും പ്രേതത്തിന്റെ സാന്നിദ്ധ്യവും തന്റെ ജോലിക്കാര്‍ക്കുണ്ടായ അനുഭവങ്ങളും ജോണ്‍ പറയുന്നു. പക്ഷേ, ആരെയും ഈ പ്രേതം ഉപദ്രവിച്ചിട്ടില്ലത്രെ. എന്നാല്‍, ജോണിന്റെ ഈ വെളിപ്പെടുത്തല്‍ ആളുകളുടെ ശ്രദ്ധ നേടാനുള്ള വെറും കെട്ടുകഥയാണെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.
1914 ജോണ്‍ ഹാള്‍ എന്ന വ്യവസായി വാങ്ങി പുനഃരുദ്ധാരണം നടത്തിയ ബ്രോഗ്ടണ്‍ ഹാള്‍ പിന്നീട് 1940കളില്‍ സ്‌കൂളിനായും 1952ല്‍ സന്യാസിനികള്‍ക്കായും കൈമാറപ്പെട്ടു. ഇവിടെ താമസിക്കുന്നവരുടെ മൂത്ത പുത്രന്‍മാര്‍ ബംഗ്ലാവിന്റെ അനന്തരാവകാശി ആകുന്നതിനു മുമ്പ് മരിക്കുമെന്ന അന്തവിശ്വാസങ്ങളും ബ്രോഗ്ടണ്‍ ഹാളിനെ ചുറ്റിപ്പറ്റി നിലനിന്നിരുന്നു. എന്തൊക്കെ തന്നെയായാലും ഇംഗ്ലീഷ് സിവില്‍ വാര്‍ കാലഘട്ടത്തിലെ ബ്രിട്ടന്റെ പ്രൗഢി വിളിച്ചോതുന്നതാണ് ഈ മനോഹരമായ ബംഗ്ലാവ്.
ബ്രോഗ്ടണ്‍ ഹാളിന്റെ ഉടമ ജോണ്‍ കൗഡ്വെല്‍, ബ്രിട്ടനിലെ പ്രസിദ്ധമായ ഫോണ്‍സ് 4യു എന്ന മൊബൈല്‍ ഫോണ്‍ റീട്ടെയില്‍ കമ്പനിയുടെ സ്ഥാപകനാണ്. ഫോബ്‌സിന്റെ 2016ലെ കണക്കനുസരിച്ച് ലോകത്തെ ഏറ്റവും സമ്പന്നരായവരുടെ പട്ടികയില്‍ 722ാമതാണ് ജോണ്‍. ഇതുകൂടാതെ വേറെയും ബംഗ്ലാവുകള്‍ ജോണിനുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )66കാരനായ ജോണ്‍ 29 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് 50 ബെഡ്‌റൂമുകള്‍ ഉള്ള ഈ ബംഗ്ലാവ് വാങ്ങിയത്. ഏകദേശം 10 മില്യണ്‍ പൗണ്ടിലേറെ വിലമതിക്കുന്നതാണ് ബ്രോഗ്ടണ്‍ ഹാള്‍.
പക്ഷേ, അവയ്‌ക്കൊന്നും ഇല്ലാത്ത ഒരു പ്രത്യേകത ബ്രോഗ്ടണ്‍ ഹാളിനുണ്ടെന്നാണ് ജോണ്‍ പറയുന്നത്. 300 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച ഒരു ആണ്‍കുട്ടിയുടെ പ്രേതം ഇവിടെ കറങ്ങി നടക്കുന്നുണ്ടത്രെ. ജോണ്‍ തന്നെയാണ് നാല് വര്‍ഷം മുമ്പ് തന്റെ ആഢംബര ബംഗ്ലാവിനെ പറ്റിയുള്ള ഈ രഹസ്യം വെളിപ്പെടുത്തിയത്.
13ാം നൂറ്റാണ്ട് മുതല്‍ ബ്രോഗ്ടണ്‍ പ്രഭു കുടുംബാംഗങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. 17ാം നൂറ്റാണ്ടില്‍ ഇംഗ്ലീഷ് സിവില്‍ വാര്‍ നടക്കുന്ന സമയം ഒരു ആണ്‍കുട്ടി ക്രോംവെല്‍ സൈന്യത്തിന്റെ വെടിയേറ്റ് ബംഗ്ലാവില്‍ മരിക്കുകയുണ്ടായത്രെ. ഈ കുട്ടിയുടെ പ്രേതമാണ് തന്റെ ബംഗ്ലാവില്‍ ചുറ്റിക്കറങ്ങുന്നതെന്ന് ജോണ്‍ പറയുന്നു.
തേവരെ ആ പ്രേതത്തെ കണ്ടിട്ടില്ലെങ്കിലും കോണിപ്പടികളിലും മുറികളിലും പ്രേതത്തിന്റെ സാന്നിദ്ധ്യവും തന്റെ ജോലിക്കാര്‍ക്കുണ്ടായ അനുഭവങ്ങളും ജോണ്‍ പറയുന്നു. പക്ഷേ, ആരെയും ഈ പ്രേതം ഉപദ്രവിച്ചിട്ടില്ലത്രെ. എന്നാല്‍, ജോണിന്റെ ഈ വെളിപ്പെടുത്തല്‍ ആളുകളുടെ ശ്രദ്ധ നേടാനുള്ള വെറും കെട്ടുകഥയാണെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.
1914 ജോണ്‍ ഹാള്‍ എന്ന വ്യവസായി വാങ്ങി പുനഃരുദ്ധാരണം നടത്തിയ ബ്രോഗ്ടണ്‍ ഹാള്‍ പിന്നീട് 1940കളില്‍ സ്‌കൂളിനായും 1952ല്‍ സന്യാസിനികള്‍ക്കായും കൈമാറപ്പെട്ടു. ഇവിടെ താമസിക്കുന്നവരുടെ മൂത്ത പുത്രന്‍മാര്‍ ബംഗ്ലാവിന്റെ അനന്തരാവകാശി ആകുന്നതിനു മുമ്പ് മരിക്കുമെന്ന അന്തവിശ്വാസങ്ങളും ബ്രോഗ്ടണ്‍ ഹാളിനെ ചുറ്റിപ്പറ്റി നിലനിന്നിരുന്നു. എന്തൊക്കെ തന്നെയായാലും ഇംഗ്ലീഷ് സിവില്‍ വാര്‍ കാലഘട്ടത്തിലെ ബ്രിട്ടന്റെ പ്രൗഢി വിളിച്ചോതുന്നതാണ് ഈ മനോഹരമായ ബംഗ്ലാവ്.
ബ്രോഗ്ടണ്‍ ഹാളിന്റെ ഉടമ ജോണ്‍ കൗഡ്വെല്‍, ബ്രിട്ടനിലെ പ്രസിദ്ധമായ ഫോണ്‍സ് 4യു എന്ന മൊബൈല്‍ ഫോണ്‍ റീട്ടെയില്‍ കമ്പനിയുടെ സ്ഥാപകനാണ്. ഫോബ്‌സിന്റെ 2016ലെ കണക്കനുസരിച്ച് ലോകത്തെ ഏറ്റവും സമ്പന്നരായവരുടെ പട്ടികയില്‍ 722ാമതാണ് ജോണ്‍. ഇതുകൂടാതെ വേറെയും ബംഗ്ലാവുകള്‍ ജോണിനുണ്ട്.
Keywords: News, World, London, Britain, England, Secret, Fobs Magazine, The Magnificent Bungalow of Antiquity; The Owner, Revealing the Secret
Powered by Info News For You

Comments
Post a Comment