കൂടത്തായി കേസില്‍ ആരോപണവിധേയനായ നേതാവിനെ മുസ്ലിംലീഗ് പുറത്താക്കി

കോഴിക്കോട്: (www.kvartha.com 15.10.2019) കൂടത്തായി കൊലപാതകപരമ്പര കേസില്‍ ആരോപണവിധേയനായ നേതാവിനെ മുസ്ലിംലീഗ് പുറത്താക്കി. മുസ്ലിം ലീഗ് കൂടത്തായി ശാഖ പ്രസിഡന്റും ജോളിയുടെ അയല്‍ക്കാരനുമായ വികെ ഇമ്പിച്ചിമോയിയെ ആണ് ലീഗ് പുറത്താക്കിയത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം.

അറസ്റ്റിലാകുന്നതിന് മുമ്പ് ഭൂനികുതി രേഖകള്‍, റേഷന്‍ കാര്‍ഡ് തുടങ്ങിയവ ഇമ്പിച്ചിമോയിയെ ഏല്‍പ്പിച്ചുവെന്ന് ജോളി മൊഴി നല്‍കിയിരുന്നു. ജോളി മോയിയെ നിരവധി തവണ വിളിച്ചതായുള്ള ഫോണ്‍ രേഖകളും പോലീസിന് ലഭിച്ചിരുന്നു. അഭിഭാഷകനെ ഏര്‍പ്പാടാക്കി തരണമെന്ന് ആവശ്യപ്പെട്ടാണ് ജോളി വിളിച്ചതെന്നാണ് ഇമ്പിച്ചി മോയി പോലീസിന് നല്‍കിയ മൊഴി. ഡിവൈഎസ്പി ഹരിദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞദിവസം ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു.


കേസുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് കെട്ടാങ്ങല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ മനോജിനെ നേരത്തെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നു. ഭര്‍തൃപിതാവ് ടോം ജോസഫിന്റെ സ്വത്ത് കൈക്കാലുന്നതിന് ജോളി നിര്‍മ്മിച്ച വ്യാജ ഒസ്യത്തില്‍ സാക്ഷിയായി ഒപ്പിട്ടത് മനോജായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kozhikode, News, Muslim-League, Trending, Case, relation in Koodathayi case; IUML Dismissed local leader


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?