കൂടത്തായി ദുരൂഹമരണം: മുഖ്യപ്രതി ജോളി ഒന്നിലേറെ തവണ ഗര്‍ഭച്ഛിദ്രം നടത്തിയതായി ക്രൈംബ്രാഞ്ച്; തനിക്ക് ഇക്കാര്യം അറിയില്ലെന്ന് ഭര്‍ത്താവ് ഷാജു; ജോളിക്കു സ്വത്തില്‍ മാത്രമായിരുന്നു താല്‍പര്യം; ജോളിയുടെ ഉന്നതബന്ധങ്ങളെ കുറിച്ച് പലരില്‍ നിന്നായി അറിവു ലഭിച്ചിരുന്നു; തന്നെ അപായപ്പെടുത്തുമെന്ന ആശങ്ക കൊണ്ട് പലതും അറിയാത്ത ഭാവം നടച്ചുവെന്നും ഭര്‍ത്താവ്

കോഴിക്കോട്: (www.kvartha.com 08.10.2019) കൂടത്തായി ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതി ജോളി ഒന്നിലേറെ തവണ ഗര്‍ഭച്ഛിദ്രം നടത്തിയതായി ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. എന്നാല്‍ അതിനെപ്പറ്റി തനിക്ക് അറിയില്ലെന്നാണ് ഭര്‍ത്താവ് ഷാജുവിന്റെ പ്രതികരണം.

ഗൈനക് സംബന്ധമായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഏതാനും പ്രാവശ്യം ഒരുമിച്ച് ഡോക്ടറെ കണ്ടിട്ടുണ്ട്. എന്നാല്‍ ശാരീരിക പ്രശ്‌നങ്ങള്‍ കാരണമാണെന്നാണ് ജോളി പറഞ്ഞത്. എന്നാല്‍ ഡോക്ടറുടെ മുറിയിലേക്ക് താന്‍ പ്രവേശിച്ചിരുന്നില്ല. പുറത്ത് കാത്തിരിക്കുകയായിരുന്നെന്നും ഷാജു പറയുന്നു. വ്യക്തഹത്യ നടത്താന്‍ താല്‍പര്യമില്ല. ജോളി പ്രാര്‍ഥനകളിലും കുര്‍ബാനകളിലും പങ്കെടുക്കുമായിരുന്നു. അപ്പോള്‍ കൂടെപ്പോകാറുണ്ടായിരുന്നെന്നും ഷാജു വ്യക്തമാക്കി.

Koodathayi serial murders: Shaju let off after police, Kozhikode, News, Trending, Murder, Crime, Criminal Case, Kerala

എന്നാല്‍ ജോളി തന്നെ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നും ഷാജു ആരോപിച്ചു. സിലിയുടെ മരണശേഷം ജോളിയെ വിവാഹം ചെയ്യാന്‍ സിലിയുടെ സഹോദരന്‍ പ്രേരിപ്പിച്ചിരുന്നു. സിലി മരിച്ച് ആറു മാസം കഴിഞ്ഞപ്പോള്‍ മുതല്‍ ജോളിയും വിവാഹത്തിനായി ശ്രമം തുടങ്ങി. ജോളി അതിനു നേരത്തേ പദ്ധതിയിട്ടിരുന്നു. അതിന്റെ തെളിവാണ് സിലിയുടെ മരണവേളയിലെ അന്ത്യചുംബനഫോട്ടോ.

സിലിയുടെ മൃതദേഹത്തിന് ഒരുമിച്ച് അന്ത്യചുംബനം നല്‍കിയത് ജോളിയുടെ ആസൂത്രണമായിരുന്നു. അന്ത്യചുംബനഫോട്ടോ വിവാഹത്തിലേക്കുള്ള തറക്കല്ലിടലായിരുന്നെന്നും ഷാജു പറഞ്ഞു.

ജോളിക്കു സ്വത്തിലല്ലാതെ മറ്റു താല്‍പര്യങ്ങളൊന്നും കണ്ടിരുന്നില്ല. ജോളിയുടെ ഉന്നതബന്ധങ്ങളെ കുറിച്ച് പലരില്‍ നിന്നായി അറിവു ലഭിച്ചിരുന്നു. എന്നാല്‍ അപായപ്പെടുത്തുമെന്ന ആശങ്ക കൊണ്ടാണ് താന്‍ ഇതിനെക്കുറിച്ച് അന്വേഷിക്കാതിരുന്നതെന്നും ഷാജു പ്രതികരിച്ചു.

കൊലപാതകങ്ങളെ കുറിച്ച് അറിവൊന്നുമുണ്ടായിരുന്നില്ല. അറ്റാക്കും കുഴഞ്ഞുവീണുള്ള മരണങ്ങളും സ്വഭാവികമായി തോന്നിയെന്നും എന്നാല്‍, ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് നടന്നതെന്നും ഷാജു പറയുന്നു. തന്റെ അറിവില്‍ ജോളിക്ക് രാഷ്ട്രീയ ബന്ധങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ജോളിയുടെ കുടുംബത്തില്‍ നിന്നുള്ള സാമ്പത്തിക സഹായങ്ങളാണ് അവര്‍ക്ക് ഉണ്ടായിരുന്നതെന്നും ഷാജു പറഞ്ഞു. ജോളിയുമായി പ്രണയത്തിലായിരുന്നില്ലെന്നും കുട്ടിയുടെ സംരക്ഷണം ഓര്‍ത്താണ് രണ്ടാമതൊരു വിവാഹത്തിന് സമ്മതിച്ചതെന്നും ഷാജു വിശദീകരിച്ചു. തന്റെ മകള്‍ ആല്‍ഫൈന്റെ പോസ്റ്റുമോര്‍ട്ടത്തിനു വിസമ്മതിച്ചത് പിഞ്ചുകുഞ്ഞായതിനാലാണെന്നും ഷാജു കൂട്ടിച്ചേര്‍ത്തു.

ജോളി ഒരുപാട് ഫോണ്‍വിളികള്‍ നടത്താറുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ തനിക്ക് എതിര്‍പ്പുണ്ടായിരുന്നു. ചോദ്യം ചെയ്യാതിരുന്നത് കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാതിരിക്കാനാണെന്നും ഷാജു പറഞ്ഞു. ജോളിയുടെ ജോലിയെക്കുറിച്ച് നേരത്തെ സംശയമുണ്ടായിരുന്നില്ലെന്നും കേസന്വേഷണത്തിന് ശേഷമാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. അധ്യാപിക ആണെന്ന് ഉറപ്പിക്കുന്ന തരത്തിലുള്ള ഫോണ്‍ വിളികള്‍ ജോളി നടത്തിയിരുന്നതില്‍ അങ്ങനെ സംശയിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും ഷാജു കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പെണ്‍ക്കുട്ടികളോട് ജോളിക്ക് ഇഷ്ടകുറവ് ഉണ്ടായിരുന്നു എന്ന് തോന്നിയിട്ടില്ലെന്നും ഷാജു പറയുന്നു. സിനിയുടെ മരണത്തിന് മുമ്പ് ജോളിയുമായി ഒറ്റയ്ക്ക് ഒരിടത്തും പോയിട്ടില്ല. ജോളിയാണ് വിവാഹത്തിന് മുന്‍കൈ എടുത്തതെന്നും പൊന്നാമറ്റം വീട്ടില്‍ നിന്ന് വസ്ത്രങ്ങളും മറ്റുമാണ് എടുത്തതെന്നും ഷാജു പറഞ്ഞു.

ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ ജോളി തന്നെയും അപായപ്പെടുത്താന്‍ ശ്രമിച്ചിരിക്കാന്‍ സാധ്യത ഉണ്ടായിരുന്നോ എന്നും ഷാജു പറയുന്നു. അതേസമയം, ഭര്‍ത്താവെന്ന നിലയില്‍ ജോളിക്ക് നിയമ സാമ്പത്തിക സഹായം നല്‍കുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാതെ ഷാജു ഒഴിഞ്ഞ് മാറി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Koodathayi serial murders: Shaju let off after police, Kozhikode, News, Trending, Murder, Crime, Criminal Case, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?