നേതാവിനെ സ്വീകരിക്കാന്‍ പ്രാവുകളുടെ വാലില്‍ റോക്കറ്റുകള്‍ കെട്ടിവച്ച് ആകാശത്തേക്ക് പറത്തി; പടക്കം പൊട്ടിയതോടെ പ്രാവുകള്‍ കത്തിയെരിഞ്ഞു, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ക്രൂരതയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

ഹൈദരാബാദ്: (www.kvartha.com 07.10.2019) നേതാവിനെ സ്വീകരിക്കാന്‍ പ്രാവുകളുടെ വാലില്‍ റോക്കറ്റുകള്‍ കെട്ടിവച്ച് ആകാശത്തേക്ക് പറത്തി. പടക്കം പൊട്ടിയതോടെ പ്രാവുകള്‍ കത്തിയെരിഞ്ഞു. പ്രാവുകളെ അതിദാരുണമായി കൊന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്‍ രഘുവീര റെഡ്ഡിയെ സ്വീകരിക്കുന്നതിനിടെയാണ് രണ്ടു പ്രാവുകളുടെ വാലില്‍ റോക്കറ്റ് വെച്ചു കെട്ടിയത്.

പടക്കം പൊട്ടിയാല്‍ ഉടനെ പ്രാവുകള്‍ പറന്നു പോകുമെന്നായിരുന്നു ധാരണ. എന്നാല്‍ ആ ക്രൂരതയില്‍ രണ്ടു പ്രാവുകളും കത്തിയരിയുകയാണുണ്ടായത്. ഇതിനെതിരെ സാമൂഹ്യപ്രവര്‍ത്തകര്‍ രംഗത്തെത്തി. 2001ലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന നിയമപ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തു.

Hyderabad, News, National, Congress, Leader, Case, Congressmen tie pigeon inside rocket to welcome their leader

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Hyderabad, News, National, Congress, Leader, Case, Congressmen tie pigeon inside rocket to welcome their leader


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?