വിജയപ്രതീക്ഷയില്‍ ബിജെപി; വോട്ടെണ്ണുന്നതിന് മുമ്പേ ലഡ്ഡു റെഡി
മുംബൈ; (www.kvartha.com 24.10.2019) വിജയപ്രതീക്ഷയില്‍ വോട്ടെണ്ണലിന് മുന്‍പേ ലഡ്ഡു വാങ്ങിവെച്ച് മഹാരാഷ്ട്ര ബിജെപി. വ്യാഴാഴ്ച്ച ഫലം പുറത്തുവരാനിരിക്കെയാണ് ബിജെപി ലഡ്ഡുവും മാലയും ബൊക്കേയുമെല്ലാം വാങ്ങിവെച്ചിരിക്കുന്നത്. ബിജെപി നേതാക്കള്‍ ലഡ്ഡുവുമായി നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്.
ബിജെപി-ശിവസേന സഖ്യം മികച്ച വിജയം നേടുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്തുവന്നതോടെയാണ് ആഘോഷങ്ങള്‍ മുന്‍കൂട്ടി ആരംഭിച്ചിരിക്കുന്നത്. വീണ്ടും അധികാരം പിടിക്കും എന്ന കാര്യത്തില്‍ സംശയം ഇല്ലെന്നും സീറ്റിന്റെ എണ്ണത്തെക്കുറിച്ച് മാത്രമേ സംശയമുള്ളൂ എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.
പ്രവര്‍ത്തകര്‍ക്ക് തത്സമയം വോട്ടെണ്ണല്‍ ഫലം അറിയാനായി മുംബൈയിലെ പാര്‍ട്ടി ഓഫീസിന് മുന്‍പില്‍ വലിയ സ്‌ക്രീന്‍ ഒരുക്കിയിട്ടുണ്ട്. ആദ്യ ഫലസൂചനകള്‍ വരുന്ന പത്തു മണിയോടെ സൗത്ത് മുംബൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരോട് എത്തിച്ചേരാനാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്.
ഒക്ടോബര്‍ 21 നായിരുന്നു മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. മഹാരാഷ്ട്രയെ കൂടാതെ കേരളമുള്‍പ്പടെ 18 സംസ്ഥാനങ്ങളിലായി 51 നിയമസഭാ മണ്ഡലങ്ങളിലാണ് 21ന് ഉപതെരഞ്ഞെടുപ്പ് നടന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Maharashtra, News, BJP, Election, Trending, BJP Makes 'Maha Victory' Preparations, Orders 5,000 Laddus Ahead of Counting

Powered by Info News For You

Comments
Post a Comment