യുഎഇയില്‍ വിദ്യാഭ്യാസ യോഗ്യത ഉയര്‍ത്തി; തൊഴില്‍ നഷ്ടമാകുമെന്ന ആശങ്കയില്‍ ഇന്ത്യന്‍ നേഴ്‌സുമാര്‍, കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇടപെടുന്നു

ദുബൈ: (www.kvartha.com 18.10.2019) യുഎഇയില്‍ വിദ്യാഭ്യാസ യോഗ്യത ഉയര്‍ത്തിയതിനെ തുടര്‍ന്ന് നേഴ്‌സുമാരുടെ ആശങ്കയകറ്റാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇടപെടുന്നു. ഡിപ്ലോമയും ബ്രിഡ്ജ് കോഴ്‌സും പൂര്‍ത്തിയാക്കിയവരുടെ യോഗ്യത ബിരുദത്തിനു തുല്യമല്ലെന്നാണ് യുഎഇ വ്യക്തമാക്കിയത്. അടിസ്ഥാന യോഗ്യത നഴ്സിങ് ബിരുദമായി നിജപ്പെടുത്തിയതോടെ ഡിപ്ലോമ മാത്രമുള്ള മലയാളികളുള്‍പ്പെടെ നിരവധി നേഴ്സുമാര്‍ ജോലി നഷ്ടമാകുമെന്ന ഭീഷണിയിലാണ്.

യുഎഇയില്‍ മിനിമം യോഗ്യതയായി നിജപ്പെടുത്തിയിരിക്കുന്നത് നഴ്സിങ് ബിരുദമാണ്. ഷാര്‍ജയില്‍ വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ യുഎഇ യിലെ മലയാളി നഴ്‌സുമാരുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിനു പുറത്തെ ഡിപ്ലോമ കോഴ്‌സിനൊപ്പം ബ്രിഡ്ജ് കോഴ്‌സ് പൂര്‍ത്തിയാക്കിയവരുടെ യോഗ്യത ബിഎസ്സിക്കു തുല്യമായ പരിഗണിക്കണമെന്നാണ് നഴ്‌സുമാര്‍ ആവശ്യപ്പെട്ടത്. ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ അംഗീകരിച്ച, മറ്റു സംസ്ഥാനങ്ങളില്‍ കോഴ്‌സുകളെ ക്കുറിച്ചുള്ള കത്തു മുരളീധരന്‍ യുഎഇ അധികൃതര്‍ക്കു കൈമാറി. അനുകൂല തീരുമാനം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.

Dubai, News, Gulf, World, Union minister, Nurses, Union minister V Muraleedhran will consider the problem of Nurses

നഴ്‌സിങ് കൗണ്‍സിലിന്റെ അംഗീകാരം വ്യക്തമാക്കുന്ന കത്ത് പരിശോധിച്ച ശേഷം യുഎഇ തീരുമാനം അറിയിക്കും. തുടര്‍ നടപടികള്‍ക്കായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ ചുമതലപ്പെടുത്തി. യുഎഇയില്‍ മിനിമം യോഗ്യതയായി നഴ്സിങ് ബിരുദമാക്കിയതോടെ നിരവധി വര്‍ഷത്തെ തൊഴില്‍ പരിചയവും നഴ്സിങ് ഡിപ്ലോമ മാത്രം യോഗ്യതയുമുള്ള നഴ്സുമാരുടെ തൊഴിലാണ് ഭീഷണിയിലാകുന്നത്.

വിവിധ എമിറേറ്റുകളില്‍ ഇതിനോടകം ഇരുനൂറോളം പേര്‍ക്ക് ജോലി നഷ്ടമായി. ഡിപ്ലോമ മാത്രമുള്ള നഴ്സുമാര്‍ ജോലിയില്‍ തുടരാന്‍ അവര്‍ യുഎഇയിലെ അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ് കോഴ്സ് പഠിച്ച് 2020നകം കോഴ്സ് പൂര്‍ത്തീകരിച്ച് പാസാകണം എന്ന നിര്‍ദേശമാണ് മുന്നോട്ടുവെച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dubai, News, Gulf, World, Union minister, Nurses, Union minister V Muraleedhran will consider the problem of Nurses


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?