ബോസ്‌നിയയിലെ മുസ്ലിം വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയ മിലോസെവിച്ചിനെ അനുകൂലിച്ച എഴുത്തുകാരന്‍; പീറ്റര്‍ ഹാന്‍ഡ്‌കെക്ക് നോബേല്‍ നല്‍കിയതിനെതിരെ കനത്ത പ്രതിഷേധം
ബെല്‍ഗ്രേഡ്: (www.kvartha.com 12.10.2019) ആസ്ട്രിയന്‍ എഴുത്തുകാരന്‍ പീറ്റര്‍ ഹാന്‍ഡ്‌കെക്ക് സാഹിത്യത്തിനുള്ള നോബേല്‍ നല്‍കിയതിനെതിരെ കനത്ത പ്രതിഷേധം ഉയരുന്നു. അല്‍ബേനിയ, ബോസ്‌നിയ, കൊസോവോ എന്നീ രാജ്യങ്ങളിലാണ് പ്രതിഷേധം ഉയരുന്നത്. ബോസ്‌നിയയിലെ മുസ്ലിം വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയ സെര്‍ബിയന്‍ മുന്‍ പ്രസിഡന്റ് മിലോസെവിച്ചിനെ അനുകൂലിച്ച എഴുത്തുകാരനാണ് ഹാന്‍ഡ്‌കെ. ക്രൊയേഷ്യ, കൊസോവോ എന്നിവിടങ്ങളിലും മിലോസെവിച്ചിന്റെ നേതൃത്വത്തില്‍ സെര്‍ബുകള്‍ വംശഹത്യ നടത്തിയിരുന്നു. അന്താരാഷ്ട്ര യുദ്ധ കോടതി മിലോസെവിച്ചിനെ കുറ്റവാളിയായി കണ്ടെത്തിയിരുന്നു.
മിലോസെവിച്ചിന്റെ സ്ഥാനത്ത് ആരായായിരുന്നാലും സ്വന്തം രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കാന്‍ ഇതു തന്നെയാകും ചെയ്യുക എന്നാണ് ഹാന്‍ഡ്‌കെ അഭിപ്രായപ്പെട്ടത്. സംഭവത്തില്‍ ഹാന്‍ഡ്‌കെയെ വിമര്‍ശിച്ച് സല്‍മാന്‍ റുഷ്ദിയടക്കമുള്ള എഴുത്തുകാര്‍ അന്നുതന്നെ രംഗത്തെത്തിയിരുന്നു. നൊബേല്‍ പുരസ്‌കാരം ഒരിക്കലും മനംപുരട്ടല്‍ തോന്നിക്കുമെന്ന് കരുതിയില്ലെന്നാണ് ഹാന്‍ഡ്‌കെയ്ക്ക് പുരസ്‌കാരം നല്‍കിയതില്‍ പ്രതികരിച്ച് അല്‍ബേനിയന്‍ പ്രധാനമന്ത്രി എഡി റാമ ട്വീറ്റ് ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, Award, News, Protest, Nobel Prize, Writer, Peter Handke: Critics hit out at Nobel Prize award

Powered by Info News For You

Comments
Post a Comment