ഗാന്ധിയെ ചിറകിലേറ്റി പറന്ന് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: (www.kvartha.com 03.10.2019) 150ആം ജന്മദിനത്തില്‍ ഗാന്ധിയെ ചിറകിലേറ്റി പറന്ന് എയര്‍ ഇന്ത്യ. ചിറകില്‍ ഗാന്ധിയുടെ ചിത്രം വരച്ചുചേര്‍ത്താണ് എയര്‍ ഇന്ത്യ വിമാനം രാഷ്ട്രപിതാവിനോടുള്ള ആദരവ് പ്രകടിപ്പിച്ചത്. ഡല്‍ഹി മുംബൈ റൂട്ടിലെ എയര്‍ബസ് എ320 വിമാനമാണ് 11 അടി ഉയരവും അഞ്ചടി വീതിയുമുള്ള ചിത്രവുമായി പറന്നത്.

ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വച്ചാണ് വിമാനത്തില്‍ ഗാന്ധിയുടെ ചിത്രം വരച്ചത്. മെയിന്റനന്‍സ് ടീം ഇന്‍ ചാര്‍ജ് മഹേന്ദ്രകുമാര്‍, സഞ്ജയ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചിത്രംവര. രാഷ്ട്രപിതാവിന്റെ സന്ദേശം ആളുകളെ ഓര്‍മ്മിപ്പിക്കാനാണ് പടം വരച്ചുവച്ചതെന്ന് എയര്‍ ഇന്ത്യ സിഎംഡി അശ്വിനി ലോഹ്നി പറഞ്ഞു. എല്ലാ വിമാനങ്ങളിലും സമാനമായി ഗാന്ധിയുടെ ചിത്രം വരയ്ക്കാന്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, New Delhi, Air India, Indira Gandhi Airport, Mahatma Gandhi, Air India pays tribute to Mahatma Gandhi, puts Bapu's image on aircraft


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?