പരിക്കേറ്റ ജിംഗന് പകരക്കാരനെത്തി; സീസണിനൊരുങ്ങി ബ്ലാസ്റ്റേര്‍സ്
കൊച്ചി: (www.kvartha.com 13.10.2019) പരിക്കേറ്റ ജിംഗന് പകരം പ്രതിരോധം കാക്കാന്‍ പുതിയ കാവല്‍ഭടന്‍ കേരളാ ബ്ലാസ്‌റ്റേര്‍സിലെത്തി. പരിചയസമ്പന്നനായ രാജു ഗെയ്ക്‌വാദിനെയാണ് ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിരിക്കുന്നത്. ജിംഗന് സീസണിന്റെ ഒന്നാം പകുതി നഷ്ടമാവുമെന്ന് ഉറപ്പായതോടെയാണ് 29കാരനായ താരത്തെ ബ്ലാസ്‌റ്റേര്‍സ് റാഞ്ചിയത്. കഴിഞ്ഞ സീസണില്‍ ജംഷദ്പൂരിന്റെ താരമായിരുന്നു രാജു.
ഒരു വര്‍ഷത്തെ കരാറിലാണ് രാജു ഒപ്പുവെച്ചത്. നീളന്‍ ത്രോ ബോളുകള്‍ക്ക് പേരുകേട്ട രാജുവിന് ഇന്ത്യയുടെ ത്രോ മാന്‍ എന്ന വിളിപ്പേരുമുണ്ട്. എഫ്‌സി ഗോവയ്ക്കും മുംബൈ സിറ്റിക്കും വേണ്ടി ഐഎസ്എല്ലില്‍ ബൂട്ടുകെട്ടി പരിചയമുള്ള താരം ഒരു കാലത്ത് ഇന്ത്യന്‍ ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു.
ഇന്ത്യ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായ കളിച്ച പരിശീലനമത്സരത്തിലാണ് ജിംഗന് പരിക്കേറ്റത്. ബംഗ്ലാദേശിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായാണ് ഇന്ത്യ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായി ഏറ്റുമുട്ടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, News, ISL, Kerala Blasters, Kerala, Kochi, Sandhesh Jhingan, Kerala Blasters sign Raju Gaikwad to replace injured Sandesh Jhingan

Powered by Info News For You

Comments
Post a Comment