രക്ഷിതാക്കളോടുള്ള പക മൂത്തതോടെ മകനെ തട്ടികൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തി; ശുചീകരണ തൊഴിലാളി അറസ്റ്റില്‍

ദില്ലി: (www.kvartha.com 27.10.2019) ദില്ലിയില്‍ രക്ഷിതാക്കളോടുള്ള പകയെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത മകനെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തി. സംഭവത്തില്‍ രഘുബില്‍ നഗറിലെ ശുചീകരണ തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. ദില്ലിയിലെ ഖയാല എന്ന പ്രദേശത്ത് നിന്നും ഒക്ടോബര്‍ 25നാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ മൂത്ത സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഒക്ടോബര്‍ 26ന് ഒരു കുട്ടിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇത് കാണാതായ കുട്ടിയുടെ മൃതദേഹമാണെന്ന് പോലീസ് തിരിച്ചറിയുകയും ചെയ്തു. കുട്ടിയുടെ സഹോദരനാണ് മൃതദേഹം തിരിച്ചറിഞ്ഞത്.


തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലില്‍ പ്രതിയെ പിടികൂടുകയായിരുന്നു. കുട്ടിയെ തട്ടികൊണ്ടുപോയതിനും കൊലപ്പെടുത്തിയതിനും പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. കുട്ടിയുടെ കുടുംബത്തോട് ഉണ്ടായിരുന്ന പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇയാളെ അറിയാമായിരുന്നത് കൊണ്ട് കുട്ടിക്ക് ഭയമോ സംശയമോ ഇല്ലാതിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
Keywords: News, National, New Delhi, Crime, Police, Parents, Arrested, Accused, Dead Body, Child, Murder, Delhi: Man murders kid over enmity with parents, held


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?