പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഞ്ചാവ് വേട്ട; യൂണിവേഴ്‌സിറ്റി കോളേജ് കുത്ത് കേസ് പ്രതിയില്‍ നിന്ന് കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: (www.kvartha.com 18.10.2019) പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഞ്ചാവ് വേട്ട. യൂണിവേഴ്‌സിറ്റി കോളേജ് കുത്ത് കേസ് പ്രതി നസീം അടക്കമുള്ള പ്രതികളില്‍ നിന്ന് കഞ്ചാവ് പിടികൂടി. നസീമുള്‍പ്പെടെ ഏഴ് തടവുകാരില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തതെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. കഞ്ചാവിന് പുറമെ നിരോധിത പുകയില ഉത്പന്നങ്ങളും ഇവിടെ നിന്ന് പിടികൂടിയതായാണ് വിവരം.

ഇന്നലെ വൈകീട്ട് ഏഴുമണി മുതല്‍ മുതല്‍ ഒമ്പത് മണിവരെയായിരുന്നു ഡിജിപിയുടെ നിര്‍ദേശാനുസരണം ജയില്‍ സൂപ്രണ്ട് ബി സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ജയിലിലെ എല്ലാ ബ്ലോക്കുകളിലും പരിശോധന നടത്തിയത്. നസീമിനെ പാര്‍പ്പിച്ചിട്ടുള്ള എട്ടാം ബ്ലോക്ക്, ഹോസ്പിറ്റില്‍ ബ്ലോക്ക്, നാല്, എട്ട്, പന്ത്രണ്ട് തുടങ്ങിയ ബ്ലോക്കുകളില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്.


ജയിലില്‍ നിരോധിത ലഹരി വസ്തുക്കള്‍ കടത്തിയതുമായി ബന്ധപ്പെട്ട് നസീമടക്കം ഏഴ് തടവുകാര്‍ക്കെതിരെ കേസെടുക്കാന്‍ ജയില്‍ സൂപ്രണ്ട് പൂജപ്പുര പോലീസിന് നിര്‍ദ്ദേശം നല്‍കി. യൂണിവേഴ്‌സിറ്റി കോളജില്‍ സഹപാഠിയായ അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമാണ് നസീം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Poojappura Jail, Drugs, Accused, Cannabis hunt in Poojappura Jail; Cannabis seized from stabbing case accused


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?