പോലീസ് വണ്ടിയുടെ പിന്‍സീറ്റില്‍ കസ്റ്റഡിയിലെടുത്ത ദമ്പതികളുടെ ലൈംഗിക ബന്ധം

ഫ്‌ളോറിഡ: (www.kvartha.com 04.10.2019) പോലീസ് വണ്ടിയുടെ പിന്‍സീറ്റില്‍ കസ്റ്റഡിയിലെടുത്ത ദമ്പതികളുടെ ലൈംഗിക ബന്ധം. ഗതാഗത നിയമലംഘനത്തിന് കസ്റ്റഡിയിലെടുത്ത ദമ്പതികളാണ് പോലീസ് വണ്ടിയില്‍ വെച്ച് ഈ അതിക്രമത്തിന് മുതിര്‍ന്നത്. സഞ്ചരിച്ചിരുന്ന വണ്ടി പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ ഇടിച്ചതിനാണ് ഫ്‌ളോറിഡ സ്വദേശികളായ മേഗന്‍ മോണ്ടറാനോ, ആരോണ്‍ തോമസ് ദമ്പതികളെ ഫ്‌ളോറിഡ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇരുവരും മദ്യപിച്ചതായി കണ്ടെത്തി.

വാഹനം ഇടിച്ചപ്പോള്‍ ചെറിയ പരിക്കുകളേറ്റതിനെ തുടര്‍ന്ന് ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി പോലീസ് വാഹനത്തില്‍ കയറ്റി. ഇതിനിടെ പാര്‍ക്ക് ചെയ്ത വാഹനത്തിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസുകാര്‍ തിരിഞ്ഞതോടെയാണ് ദമ്പതികള്‍ പോലീസ് കാറിന്റെ പിന്‍സീറ്റില്‍ വച്ച് ലൈംഗികമായി ബന്ധപ്പെടാന്‍ ശ്രമിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട പോലീസുകാര്‍ ദമ്പതികളോട് മാന്യമായി പെരുമാറണമെന്ന് ആവശ്യപ്പെട്ടതോടെ ഇരുവരും ദേഷ്യപ്പെടുകയും പോലീസുകാരെ അസഭ്യം പറയുകയും ചെയ്തു.

Florida couple allegedly caught having sex in patrol car after traffic rule violation arrest, News, Humor, World, Couples, Arrested, Injured, Accident, Hospital, Treatment

തുടര്‍ന്ന് ആരോണ്‍ നഗ്‌നനായി കാറില്‍ നിന്ന് ഇറങ്ങിയോടാന്‍ ശ്രമിച്ചു. ഇയാളെ പോലീസുകാര്‍ പിടികൂടി. ഇരുവരേയും ആശുപത്രിയിലെത്തിച്ച് പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കിയ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11.40 മണിയോടെ ഫ്‌ളോറിഡയിലെ ഫെര്‍നാന്‍ഡിന ബീച്ചിലാണ് സംഭവം.

നാസു കൗണ്ടി ഡെപ്യൂട്ടിയാണ് ദമ്പതികളെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡി റിപ്പോര്‍ട്ട് അനുസരിച്ച് ഫെര്‍നാന്‍ഡിന ബീച്ചിന് സമീപമുള്ള സൗത്ത് ഫ്‌ളെച്ചര്‍ അവന്യൂവിന് സമീപത്തുള്ള പാര്‍ക്കിങിലേക്കാണ് ഇവരുടെ കാര്‍ ഇടിച്ച് കയറിയത്.

ഇടിയില്‍ ദമ്പതികള്‍ക്ക് ചെറിയ പരിക്കുകള്‍ ഏറ്റിരുന്നു. തുടര്‍ന്ന് രണ്ടുപേരെയും പോലീസ് കാറില്‍ ഇരുത്തി കൗണ്ടി ഡെപ്യൂട്ടി വിവര ശേഖരണത്തിനായി തിരിഞ്ഞപ്പോഴേയ്ക്കും യുവാവ് വസ്ത്രങ്ങള്‍ ഊരിമാറ്റി. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചു. എനന്നാല്‍ ഇതു കണ്ട പോലീസ് ശ്രമം തടസ്സപ്പെടുത്തിയതോടെ ഇയാള്‍ പോലീസുകാരനെ ഇടിച്ച് പരുവമാക്കി. പരിശോധനയില്‍ മുപ്പത്തൊന്നുകാരനായ ആരോണിന്റേയും മുപ്പത്തിയഞ്ചുകാരിയായ മേഗന്റേയുടേയും രക്തത്തില്‍ മദ്യത്തിന്റെ അംശം ഉയര്‍ന്ന അളവില്‍ കണ്ടെത്തിയിട്ടുണ്ട്.

ഫ്‌ളോറിഡയില്‍ അനുവദനീയമായിട്ടുള്ളതിന്റെ ഇരട്ടിയിലേറെ മദ്യത്തിന്റെ അംശമാണ് ഇരുവരുടേയും രക്തത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഗതാഗത നിയമ ലംഘനത്തിന് പുറമേ പൊതു ഇടത്തില്‍ ലൈംഗികാവയവങ്ങള്‍ പ്രദര്‍ശിപ്പിച്ചതിനും, ആക്രമണത്തിനും, അശ്ലീലപരമായ പെരുമാറ്റത്തിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Florida couple allegedly caught having affair in patrol car after traffic rule violation arrest, News, Humor, World, Couples, Arrested, Injured, Accident, Hospital, Treatment.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?